Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല മന്ത്രിസഭയിലേയ്ക്കില്ല

Chennithala
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുന്‍ മന്ത്രി ജി കാര്‍ത്തികേയന്‍, കെ മുരളീധരന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നകാര്യം ഉറപ്പായി.

ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭയിലേയ്ക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ചെന്നിത്തല തയ്യാറായില്ല. ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടി ചെന്നിത്തലയോട് നേരിട്ടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ നിലപാട് മാറ്റില്ലെന്ന് ചെന്നിത്തല തീര്‍ത്തു പറയുകയായിരുന്നു.

എ.കെ.ആന്റണിയടക്കമുള്ള നേതാക്കളുടെ താത്പര്യം രമേശ് മന്ത്രിസഭയില്‍ ചേരണമെന്നാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഭരണത്തിന് താന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും തീരുമാനം മാറ്റാനാകാത്ത സ്ഥിതിയാണെന്നുമായിരുന്നു രമേശിന്റെ മറുപടി.

കോണ്‍ഗ്രസ് മന്ത്രിമാരുടെ കരട് ലിസ്റ്റില്‍ കെ. മുളരീധരനും ജി. കാര്‍ത്തികേയനും ഉണ്ടാകില്ലെന്നും ഏതാണ്ടുറപ്പായി. കരട് പട്ടികയ്ക്കായുള്ള നേതാക്കന്മാരുടെ സംസാരത്തില്‍ ഇരുവരുടെയും പേരുകള്‍ സ്ഥാനംപിടിച്ചിട്ടില്ലെന്നാണ് അരിയുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, കെ. ബാബു, വി.എസ്. ശിവകുമാര്‍. അടൂര്‍ പ്രകാശ്, സി.എന്‍. ബാലകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ പേരുകള്‍ കേന്ദ്രീകരിച്ചാണ് അവസാനവട്ട ചര്‍ച്ചകള്‍ നടക്കുന്നത്.

കരട് ലിസ്റ്റ് ബുധനാഴ്ചയോടെ പൂര്‍ണരൂപമാകും. പട്ടികയുമായി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ദില്ലിക്ക് പോകും. കരട് ലിസ്റ്റില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാലെ മാറ്റം വരാനുള്ള സാധ്യതയുള്ളൂ. പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം വാങ്ങാന്‍ ഉമ്മന്‍ചാണ്ടി മാത്രമാണ് ദില്ലിയ്ക്ക് പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+