കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സര്‍ക്കാറിന് പിണറായിയുടെ താക്കീത്

  • By Lakshmi
Google Oneindia Malayalam News

pinarayi
കണ്ണൂര്‍: ജനോപകാരപ്രദമായ നടപടികള്‍ വിട്ട് യുഡിഎഫ് തെറ്റായ നിലപാടുകളിലേക്ക് പോയാല്‍ സര്‍ക്കാരിന്റെ ഭാവി അപ്പോള്‍ തീരുമാനിക്കപ്പെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച ജനോപകാരപ്രദമായ നടപടികളില്‍ തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ നിലപാട് മാറ്റും. യുഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലമാണ്. സര്‍ക്കാരുണ്ടാക്കാന്‍ കുതിരക്കച്ചവടത്തിനില്ലെന്ന നിലപാടാണ് ഇപ്പോഴും സിപിഎമ്മിന്റേതെങ്കിലും പുതിയ സര്‍ക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ നിലപാട് മാറ്റും- പിണറായി വ്യക്തമാക്കി. കണ്ണൂരില്‍ നായനാര്‍ അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പിണറായി.

നല്ല പ്രകടനം നടത്തിയിട്ടും എല്‍ഡിഎഫ് ഈ അവസ്ഥയിലേക്ക് എത്തിയതെങ്ങനെയെന്നു പരിശോധിക്കും. ആദ്യകാലത്ത് ഒപ്പം നില്‍ക്കുകയും പിന്നീട് ഞങ്ങളെ ഈ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്ത ജാതിമത ശക്തികളും ആത്മപരിശോധന നടത്തണം. അവര്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിരുന്നോ എന്നു ചിന്തിക്കണം.

വര്‍ഗീയതയെ മാത്രമാണു ഞങ്ങള്‍ എതിര്‍ത്തത്. മതത്തെ എതിര്‍ത്തിട്ടില്ല. എല്‍ഡിഎഫ് അധികാരത്തിലെത്താന്‍ പ്രവര്‍ത്തിച്ചുവെന്നു ചില ശക്തികള്‍ തുറന്നു പറഞ്ഞല്ലോ എന്ന സമാധാനമുണ്ട്.

നായനാര്‍ അക്കാദമിക്കായി ശേഖരിച്ച പണം സ്ഥലം വാങ്ങിയതോടെ തീര്‍ന്നു. കെട്ടിടം പൂര്‍ത്തിയാക്കണമെങ്കില്‍ ജനം സഹകരിക്കണം. നേരത്തേ സഹകരിക്കാന്‍ അവസരം കിട്ടാത്തവര്‍ മുന്നോട്ടുവരണം. ഇപ്പോള്‍ കയ്യില്‍ വലിയതോതില്‍ പണമില്ലാത്ത അവസ്ഥയാണു പാര്‍ട്ടിക്കുള്ളത്. എങ്കിലും ഇതുവരെയും ഒരുകാര്യത്തിലും അതു ബാധിച്ചിട്ടില്ല- പിണറായി പറഞ്ഞു.

English summary
CPM state secretary Pinarayi Vijayan warned the UDF government of serious consequences, if any movement is there to topple the people friendly efforts initiated by the LDF ministry,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X