വിവാദ വിഷക്കപ്പല്‍ ഇന്ത്യന്‍ തീരത്തേയ്ക്ക്

കപ്പലിന്റെ മുന്‍ ഉടമകളായ ട്രാഫിഗുര എന്ന കമ്പനി ആംസ്റ്റര്‍ഡാമില്‍ വിഷവസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വാര്‍ത്താകേന്ദ്രമായത്. തുടര്‍ന്ന്് കപ്പല്‍ ആഫ്രിക്കയിലേക്ക് അയക്കുകയായിരുന്നു. നൈജീരിയയിലും വിഷ വസ്തുക്കള്‍ നിക്ഷേപിക്കാന്‍ ശ്രമം നടത്തി. പിന്നീട് കപ്പലിലെ വിഷവസ്തുക്കള്‍ ഐവറി കോസ്റ്റ് തീരത്ത് ഒഴിവാക്കുകയായിരുന്നു.
ആസ്ബറ്റോസ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, വിഷാംശം അടങ്ങിയ പെയിന്റുകള്‍, എണ്ണ, രാസവസ്തുക്കള്‍ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്.
ഈ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിച്ചിരുന്നു. പിന്നീട് 2006ല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 3 കോടി ഡോളറും സര്‍ക്കാരിന് പത്ത് കോടി ഡോളറും നല്‍കി് കപ്പലുടമകള്‍ കേസ് കോടതിയ്ക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പനാമയിലാണ് ഈ കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ജിഎംഎസ് എന്ന ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് കപ്പലെന്നാണ് സൂചന.












Click it and Unblock the Notifications