അടൂരിനെതിരെയുള്ള കേസ് ആഗസ്റ്റ് 29ലേക്ക് മാറ്റി
കോഴിക്കോട്: റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി അവശ്യപ്പെട്ടെന്ന അടൂര്‍ പ്രകാശനെതിരെയുള്ള കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി ആഗസ്ത് 29ലേക്ക് മാറ്റി. കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ഹര്‍ജിയും അന്ന് പരിഗണിക്കും.
ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ള മലപ്പുറം ഊരകം കിഴക്കുംമുറി കുണ്ടുകുഴക്കല്‍ സമീര്‍ നവാസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. മാര്‍ച്ച് 1നാണ് മന്ത്രി അടൂര്‍ പ്രകാശിനും ഭക്ഷ്യ സിവില്‍ സെ്രെപസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയിലാണ് ഡി.വൈ.എസ്.പി ഉണ്ണികൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ്സില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.
മുക്കം കാരശ്ശേരി പുലിചുടലയില്‍ പി.സി. സചിത്രന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് അടൂര്‍ പ്രകാശിനെതിരായ പരാതി.












Click it and Unblock the Notifications