വകുപ്പ് വിഭജനം നിറം കെടുത്തി: മുരളീധരന്‍

എംഎല്‍യായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ചൊവ്വാഴ്ച രാത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മുരളി. ചെറിയ ഭൂരിപക്ഷം ഭരണത്തെ ബാധിക്കില്ല. ഈ ചെറിയ മാര്‍ജിന്‍ മുന്‍കാലങ്ങളില്‍ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍, മൃഗീയ ഭൂരിപക്ഷം ഉണ്ടായപ്പോള്‍ രണ്ടുതവണ മുഖ്യമന്ത്രിമാരെ മാറ്റേണ്ടിവന്നിട്ടുണ്ട്. മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും വിഭാഗീയതമൂലം അച്യുതാനന്ദന് നേരെ ഭരിക്കാനായില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിത ആത്മവിശ്വാസമാണ് യുഡിഎഫിന് ഭൂരിപക്ഷം കുറയാനിടയാക്കിയത്. അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിലെ ജനക്കൂട്ടത്തെ ഗൗരവമായി എടുക്കാതിരുന്നതും സീറ്റ് കുറച്ചു. കെ. കരുണാകരനും എ.കെ. ആന്റണിക്കും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഏറെ ദുഃഖത്തോടെയാണ് ഇറങ്ങേണ്ടിവന്നത്. ഉമ്മന്‍ചാണ്ടിക്ക് ആ അനുഭവം ഉണ്ടാവരുത്. നേതൃമാറ്റം ഉണ്ടാകാതെ അഞ്ചുവര്‍ഷം ഉമ്മന്‍ചാണ്ടിതന്നെ തുടരണമെന്നും മുരളി പറഞ്ഞു.
കൂടിയാലോചനകള്‍ ഇല്ലാതെയാണ് പലതും തീരുമാനിക്കുന്നത്. അതുകൊണ്ടാണ് പലര്‍ക്കും അസംതൃപ്തി. കെപിസിസി മുന്‍ പ്രസിഡന്റായിരുന്ന ഞാന്‍ പോലും കാര്യങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്.
മന്ത്രിയായില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ല. മന്ത്രിയായാല്‍ എല്ലാം നേടുന്നുമില്ല. ഗ്രൂപ്പ് കളിച്ചാലേ മന്ത്രിസ്ഥാനം കിട്ടൂ എന്നുണ്ടെങ്കില്‍ അതു വേണ്ടെന്നുവെയ്ക്കും. ഒരുപാട് ഗ്രൂപ്പ് കളിച്ച് മടുത്ത ആളാണ് ഞാന്‍. ജനങ്ങള്‍ ഏല്പിച്ച ഭരണം തമ്മില്‍തല്ലി നഷ്ടപ്പെടുത്തരുത്- മുരളീധരന്‍ പറഞ്ഞു.
കെ. കരുണാകരന്റെ ഫോട്ടോ ഓടയിലേക്ക് വലിച്ചെറിഞ്ഞവര്‍ക്കെതിരെയുള്ള തന്റെ പ്രസ്താവന ഒരു മകന്‍ എന്ന നിലയ്ക്കാണ് പറഞ്ഞത്. എന്റെ ദുഖം പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തത്. ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല. അത് ചെയ്തവര്‍ക്ക് അതിന്റെ സന്ദേശം ലഭിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications