ചിക്കാഗോ: അഴിമതിയിലൂടെ ഇന്ത്യയ്ക്കു ഓരോ വര്‍ഷവും ഇന്ത്യയ്ക്കു നഷ്ടമാകുന്നത് 1600 കോടി രൂപയാണെന്ന് മുന്‍ ഐപിഎസ് ഓഫീസറും സാമൂഹിക പ്രവര്‍ത്തകയുമായ കിരണ്‍ ബേദി പറഞ്ഞു. ചിക്കാഗോ കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അവര്‍. അഴിമതിയ്‌ക്കെതിരെ അമേരിയ്ക്കയിലെ ഇന്ത്യക്കാര്‍ പ്രതികരിയ്ക്കണമെന്ന് കിരണ്‍ ബേദി ആവശ്യപ്പെട്ടു
രാജ്യ വികസനത്തിനു വേണ്ടി നീക്കിവയ്ക്കപ്പെടുന്ന ഓരോ നൂറു രൂപയിലും 16 രൂപ മാത്രമേ വിനിയോഗിക്കപ്പെടുന്നുള്ളൂ. ശേഷിയ്ക്കുന്ന 84 രൂപയും അഴിമതിയിലൂടെ നഷ്ടപ്പെടുകയാണ്. ഇന്ത്യ അഴിമതി രഹിതമാവുകയാണെങ്കില്‍ ലോകത്തിലെ എറ്റവും വികസിത രാജ്യമായി ഇന്ത്യ മാറും -അവര്‍ അഭിപ്രായപ്പെട്ടു.
ലോക്പാല്‍ ബില്ലിനെക്കുറിച്ചു സംസാരിക്കവേ ഇന്ത്യയില്‍ അഴിമതിയ്‌ക്കെതിനെ പ്രവര്‍ത്തിയ്ക്കാന്‍ കൃത്യമായൊരു വ്യവസ്തയില്ലാത്തത് അഴിമതി വര്‍ദ്ധിയ്ക്കാന്‍ ഒരു കാരണമാകുന്നുണ്ടെന്ന് കിരണ്‍ പറഞ്ഞു.
India loses a whopping $16 billion a year due to corruption, IPS officer-turned social activist Kiran Bedi has said.Speaking at an event here organised by the Chicago Council on Global Affairs, she said, "out of every Rs 100 meant for infrastructure development, only Rs 16 is used and Rs 84 is lost."