Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ചുട്ടുകൊന്നു

ലഖ്‌നൊ: രണ്ടാഴ്ചക്കാലമായി തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യുപിയില്‍ നിന്നും വീണ്ടും മൂന്നു പീഡനസംഭവങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പത്തുവയസ്സുള്ള ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം ചുട്ടുകൊന്നതാണ് ഇതിലൊന്ന്.

മറ്റു രണ്ടുസംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയും മാനസിക വളര്‍ച്ചയെത്താത്ത മറ്റൊരു യുവതിയുമാണ് ആക്രമണങ്ങള്‍ക്ക് ഇരകളായത്. മാനഭംഗക്കേസുകള്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങിയതോടെ മായാവതിസര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ 13 ലൈംഗികപീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ കൂടുതല്‍പ്പേരും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ദളിതരുടെ ഉന്നമനം പ്രധാന ലക്ഷ്യമാണെന്ന് പറഞ്ഞ് അധികാരത്തിലേറിയ മായാവതി സര്‍ക്കാറിന് അനുദിനം തലവേദന കൂട്ടിക്കൊണ്ടിരിക്കുകയാണ് ഇത്തരം ആക്രമണങ്ങള്‍. തുടര്‍ച്ചയായ മാനഭംഗങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മായാവതി തിങ്കളാഴ്ച അധികൃതരുടെ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്.

ഗാസിയാബാദിലെ അന്‍വര്‍പുര്‍ ഗ്രാമത്തിലാണ് പത്തുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി ചുട്ടുകൊന്നത്. മാതാപിതാക്കള്‍ ജോലിക്കായി പുറത്തുപോയ സമയത്ത് ശനിയാഴ്ച വൈകീട്ട് വീട്ടില്‍ കയറിയ അക്രമികളാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.

പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചപ്പോഴാണ് തീവെച്ചുകൊന്നത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ഗാസിയാബാദിലെ ആശുപത്രിയിലും പിന്നീട് ദില്ലി ജിടിബി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഹലാഖുവ പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ അറസ്റ്റുചെയ്തു. ജില്ലാമജിസ്‌ട്രേട്ടിന്റെ നിര്‍ദേശപ്രകാരം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു സംഭവം നടന്നത് ഹത്‌റാസിലാണ്. മാനസിക വൈകല്യമുള്ള യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുടെ മാതാപിതാക്കള്‍ അമ്മാവനെതിരെ പരാതി നല്‍കി. യുവതിയെ അമ്മാവന്‍ കിഷോരി ജൂണ്‍ 24ന് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

മറ്റൊരു പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബാരാബങ്കിയില്‍ നിന്നാണ്. പതിനൊന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ ഒരു യുവാവാണ് ബലാത്സംഗം ചെയ്തത്. പ്രതി ശിവകുമാറിനെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+