കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ ഡേയെ വെടിവച്ചത് മലയാളി?

  • By Lakshmi
Google Oneindia Malayalam News

മുംബൈ: മാധ്യമപ്രവര്‍ത്തകനായ ജെ ഡേ കൊലക്കേസില്‍ മലയാളി യുവാവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ പൊലീസ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഡേയ്ക്കുനേരെ നിറയൊഴിച്ച സതീഷ് കാലിയ തിരുവനന്തപുരം സ്വദേശിയായ രോഹിത് തങ്കപ്പനാണെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കേരള പൊലീസ് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ ഇനിയും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇയാള്‍ കുടുംബവുമായി പൂവാറിനടുത്ത് താമസിച്ചിരുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ചവാന്‍ പറഞ്ഞു. അധോലോകത്ത് സജീവമായ സതീഷ് ഉന്നംതെറ്റാതെ വെടിവയ്ക്കുന്നതില്‍ അതി വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു. ചില റിപ്പോര്‍ട്ടുകളില്‍ ഇയാള്‍ തമിഴ്നാട്ടുകാരനാണെന്നും സൂചനകളുണ്ട്.

സതീഷ് കേരളത്തിലായിരിക്കുമ്പോഴാണത്രേ ഡേയെ വധിക്കാന്‍ ഛോട്ടാ രാജന്‍ നിര്‍ദ്ദേശം നല്‍കിയത്. ഉടന്‍ മുംബൈയല്‍ എത്താനായിരുന്നുവത്രേ നിര്‍ദ്ദേശം. മൂന്നുകൊലപാതക കേസുകളും ഒരു കൊലപാതകശ്രമ കേസും ഉള്‍പ്പെടെ പത്തു കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.

ഛോട്ടാ രാജന്‍ സംഘാംഗമായ ഇയാള്‍ ഖാര്‍ ഖോളിബറില്‍ ചേരിപ്രദേശത്താണു നേരത്തെ താമസിച്ചിരുന്നത്. 98ല്‍ ഖാറില്‍ ബാര്‍ ഉടമയെ ആക്രമിച്ച സംഭവത്തോടെയാണ് അധോലോകത്ത് സജീവമായത്. അതേവര്‍ഷം മോഹന്‍ മൊഹിതയെന്നയാളെ കൊലപ്പെടുത്തി.

2004ല്‍ ഖാര്‍ ഈസ്റ്റില്‍ എന്‍സിപി പ്രവര്‍ത്തകനായ മഹേഷ് ദേവഗഡിയെ വധിച്ചു. ഛോട്ടാ രാജന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതും. പിന്നീട് അധോലോക നേതാവ് ദാവൂദുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അശോക് ഷെട്ടിയെയും വധിച്ചത് സതീഷ് ആണ്. വ്യാജ പാസ്‌പോര്‍ട്ട് കേസിലും ഇയാള്‍ പ്രതിയാണ്.

ജെ. ഡേയെ കൊലപ്പെടുത്താന്‍ അഞ്ചുലക്ഷം രൂപയായിരുന്നത്രെ പ്രതിഫലം. കൂട്ടാളികളെ സംഘടിപ്പിച്ചതും സതീഷായിരുന്നു. എന്നാല്‍ കരാര്‍ ഏറ്റെടുക്കുമ്പോള്‍ ജെ. ഡേയെക്കുറിച്ചു സതീഷിനും സംഘത്തിനും കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാല്‍ പത്രപ്രവര്‍ത്തകനെയാണു വധിച്ചതെന്നു പിന്നീടു വാര്‍ത്തകളില്‍ നിന്നു മനസിലായപ്പോള്‍ പശ്ചാത്താപം തോന്നിയെന്നും അങ്ങനെ തീര്‍ഥാടനത്തിന് പൊവുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

തീര്‍ഥാടനത്തിനു പോയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞത്രെ. രാമേശ്വരത്തുനിന്നാണു െ്രെകം ബ്രാഞ്ച് സതീഷ് കാലിയയെ അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളാണ് ഇയാള്‍ക്കെതിരെയുള്ള തെളിവായത്. പിന്നീടുള്ള അന്വേഷണത്തില്‍ രാമേശ്വരത്തുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. കൊലപാതകത്തിന് ശേഷം കൂടെയുണ്ടായിരുന്ന ആറുപേരെയും കൂട്ടിയാണത്രേ ഇയാള്‍ തീര്‍ത്ഥാടനത്തിന് പോയത്.

English summary
The Mumbai Police may be onto their hot lead to the motive behind J Dey's murder, as the main accused, Rohit Thangappan Joseph alias Satish Kalia (34), has reportedly told them what the reason was.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X