കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി നിലവറയില്‍ തന്നെ; പൊലീസിന് തലവേദന

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സഹസ്ര കോടികള്‍ വിലമതിയ്ക്കുന്ന നിധി ശേഖരം നിലവറയില്‍ തന്നെ സൂക്ഷിക്കാന്‍ തീരുമാനം. വ്യാഴാഴ്ച കണ്ടെത്തിയ നിധി ശേഖരം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല. 20,000 കോടി വിലമതിക്കുന്ന നിധിശേഖരമാണ് 'എ' നിലവറയില്‍ നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത്.

രണ്ടായിരത്തോളം സ്വര്‍ണ മാലകള്‍, രത്‌നം പതിച്ച കിരീടങ്ങള്‍, സ്വര്‍ണ കട്ടികള്‍, സ്വര്‍ണ കയര്‍, സ്വര്‍ണ വിഗ്രഹം, സ്വര്‍ണ ദണ്ഡ്, നെല്‍മണികളുടെ വലുപ്പത്തിലുള്ള സ്വര്‍ണ മണികള്‍, സഞ്ചിയില്‍ കെട്ടിവച്ച നിലയില്‍ അമൂല്യങ്ങളായ രത്‌നങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ പാത്രങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്.

നിധിശേഖരം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിയ്ക്കാന്‍ തീരുമാനിച്ചതോടെ പുലിവാല് പിടിച്ചത് പൊലീസ് സേനയണ്. ഇത്രവലിയ അമൂല്യനിധി ശേഖരത്തിന് എങ്ങനെ സുരക്ഷ ഒരുക്കാനാവുമെന്നറിയാതെ പൊലീസ് കുഴങ്ങുകയാണ്. നിലവില്‍ ക്ഷേത്രത്തില്‍ യൂണിഫോം ധാരികളല്ലാത്ത കുറച്ച് പോലീസുകാര്‍മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സെക്യൂരിറ്റി മാത്രം പോര. അതിനാല്‍ വന്‍ സുരക്ഷയാണ് തലസ്ഥാന പോലീസ് ഒരുക്കാന്‍ പോകുന്നത്.

കര്‍ശന പരിശോധന കൂടാതെ ഇനി ഒരാളെപ്പോലും ക്ഷേത്രത്തിനുള്ളിലേയ്‌ക്കോ പുറത്തേയ്‌ക്കോ കടത്തി വിടില്ല. തോക്കുധാരികളായ പോലീസ് ക്ഷേത്രത്തിനു പുറത്തു കാവിലുണ്ടാകും. ക്ഷേത്രത്തിനുള്ളിലെ സുരക്ഷ വര്‍ധിപ്പിക്കും.

രഹസ്യ അറകളിലെ വാതിലുകളിലേതുള്‍പ്പടെയുള്ള പൂട്ടുകള്‍ മാറ്റും. ക്ഷേത്രത്തിനകത്തും പുറത്തും രഹസ്യ ക്യാമറകള്‍ സ്ഥാപിക്കും. മഫ്തിയില്‍ പോലീസുകാരെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കും. തലസ്ഥാന സായുധ പോലീസ് സേനയെക്കൂടാതെ കേന്ദ്രസേനയുടെ ഉള്‍പ്പടെ മറ്റ് സെക്യൂരിറ്റി വിഭാഗങ്ങളെക്കൂടെ സുരക്ഷാ ചുമതലയില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വന്‍നിധിശേഖരം കണെ്ടത്തിയതോടെ ക്ഷേത്രത്തിന് നിലവിലുള്ള സുരക്ഷ മതിയാകില്ലെന്ന് കാട്ടി പോലീസ് കോടതിയിലും സര്‍ക്കാരിനും ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

English summary
Kerala Government has decided to step up the security of the Sree Padmanabhaswamy temple here, which houses priceless treasures running into hundreds of crores of rupees in its secret cellars and underground chambers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X