എല്‍പിജിക്ക് 800 രൂപ? അടുക്കളയ്ക്ക തീപിടിയ്ക്കും!

സബ്‌സിഡി നിരക്കില്‍ ഒരു വര്‍ഷം നാലു സിലിണ്ടര്‍ നല്‍കിയാല്‍ മതിയെന്നാണു ശുപാര്‍ശ. ഇതിനു ശേഷമുള്ള ഓരോ സിലിണ്ടറിനും 800 രൂപ നല്‍കണം. ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കും ഇതു ബാധകമാകുമെന്നാണ് മറ്റൊരു കാര്യം. ശുപാര്‍ശ മന്ത്രിതല സമിതിക്കു കൈമാറും.
മണ്ണെണ്ണയുടെ കരിഞ്ചന്ത വില്‍പ്പന അവസാനിപ്പിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണു റിപ്പോര്‍ട്ട്. സ്വന്തമായി കാര്‍, ടൂവീലര്‍, വീട് എന്നിവ ഉള്ളവര്‍ക്കു സബ്ഡിസി ഒഴിവാക്കി സിലിണ്ടര്‍ നല്‍കുന്ന കാര്യവും പരിഗണനയിലാണ്.
നിലവില്‍ വീട്ടവാശ്യങ്ങള്‍ക്കുള്ള സിലിണ്ടറൊന്നിന് 395 രൂപയുടെ സബ്‌സിഡി നല്‍കിയതിന് ശേഷമാണ് പാചകവാതകം ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കുന്നത്. കോടിശ്വരന്‍മാര്‍ക്കു പോലും ഇപ്പോള്‍ സബ്‌സിഡി നിരക്കിലാണു സിലിണ്ടര്‍ ലഭിക്കുന്നതെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു ഈ സാഹചര്യത്തിലാണു പുതിയ തീരുമാനം.
ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഒരു വര്‍ഷം നാലു സിലിണ്ടര്‍ മാത്രം മതിയാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതു സബ്‌സിഡി നിരക്കില്‍ നല്‍കും. ഇവര്‍ക്കു മണ്ണെണ്ണയും ലഭിക്കുന്നുണ്ട്. ഇപ്പോള്‍ 12,000 കോടി രൂപയാണു പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും സബ്ഡിസി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നു മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications