വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറെ യുവതി ചൂലുകൊണ്ടടിച്ചു
ഭുവനേശ്വര്‍: ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‍പെക്ടറെ(ഡിഐ) സഹപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് യുവതി ചൂലുകൊണ്ട് അടിച്ചു. ഒറീസയിലെ ബാലസോര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായ നിര്‍മല്‍ പട്‌നായിക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററര്‍ അനിത നായക് ഇയാളെ ചൂലുകൊണ്ട് അടിച്ചത്.
താത്കാലിക ജീവനക്കാരിയായ തന്നെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയ പണം തിരിച്ചുചോദിച്ചപ്പോള്‍ പട്‌നായിക് ഓഫീസില്‍വെച്ച് സാരി പിടിച്ചുവലിച്ചതായാണ് അനിത പോലീസിനു നല്‍കിയ മൊഴി.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അനിത രണ്ട് ചൂലുകളെടുത്ത് പട്‌നായികിനെ തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. ആരോപണങ്ങള്‍ പട്‌നായിക് നിഷേധിച്ചെങ്കിലും ഇരുവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications