കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭന്റെ നിധിയുടെ വിപണി വില പരസ്യപ്പെടുത്തില്ല

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
ദില്ലി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ വിപണി വില എത്രയെന്ന് പരസ്യപ്പെടുത്തില്ല. വിദഗ്ധ സമിതി ഇക്കാര്യം കണക്കുകൂട്ടിക്കഴിഞ്ഞാലും അത് രഹസ്യമാക്കി വെയ്ക്കുകയാവും ചെയ്യുക.

നിലവറകളില്‍ കണ്ടെത്തിയ അമൂല്യ വസ്തുക്കളുടെ സാമ്പത്തിക മൂല്യം നിശ്ചയിക്കാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സമിതിയുടെ പരിശോധന കഴിഞ്ഞാലും എത്ര കോടി രൂപയുടെ സ്വത്താണ് നിലവറകളില്‍ ഉളളതെന്ന് കൃത്യമായി അറിയാന്‍ കഴിയില്ല.

അമൂല്യ സമ്പത്തിനെ മൂന്നായി തരം തിരിക്കാനായി വസ്തുക്കളുടെ പൈതൃക പ്രാധാന്യവും പുരാവസ്തു പ്രാധാന്യവും പരിശോധിക്കും. എന്നാല്‍ ഇത് സാമ്പത്തിക മൂല്യ നിര്‍ണയമല്ല. വില നിശ്ചയിക്കാന്‍ കോടതി സമിതിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

പൈതൃക, പുരാവസ്തു പ്രാധാന്യം കണ്ടെത്താന്‍ വിദഗ്ധരായ ആളുകളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്നത് നിലവറകളുടെയും ക്ഷേത്രത്തിന്റെയും മ്യൂസിയം ആവശ്യമെങ്കില്‍ അതിന്റെയും സുരക്ഷ എങ്ങനെയാവണം എന്ന് നിര്‍ദ്ദേശിക്കാനാണ്.

സുരക്ഷാ വിദഗ്ദ്ധനെ ആവണം സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പൈതൃക പുരാവസ്തു പ്രാധാന്യം നിര്‍ണയിച്ച ശേഷമേ അമൂല്യ വസ്തുക്കളുടെ വില നിര്‍ണയിക്കാന്‍ കഴിയൂ. അന്താരാഷ്ട്ര വിപണിയില്‍ ഇതിന്റെ വില കണ്ടെത്താനുളള ശാസ്ത്രീയ രീതികളുണ്ട്. അതനുസരിച്ച് അടിസ്ഥാന വില നിശ്ചയിക്കുന്നത് അതില്‍ വൈദഗ്ദ്ധ്യമുളള സമിതിയാണ്.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അടുത്തയാഴ്ച ആദ്യവട്ട ചര്‍ച്ചകള്‍ നടത്തി നടപടികള്‍ തീരുമാനിക്കും. ക്ഷേത്രത്തിലെത്തി കണക്കെടുപ്പു തുടങ്ങുകയല്ല, വിശദമായ പദ്ധതി തയാറാക്കുകയെന്നതാവും സമിതി ആദ്യം ചെയ്യുക. സമിതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാരും ക്ഷേത്ര ട്രസ്റ്റും ചേര്‍ന്നു വഹിക്കണമെന്നാണ് കോടതി നിര്‍ദേശം.

English summary
The special panel appointed by Supreme Court would not be disclose the market value of the treasure found in the secret vaults of Sree Padmanabhaswamy Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X