കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിന് വ്രതമില്ല; റംസാന്‍ വന്നത് അറിഞ്ഞില്ല

  • By Lakshmi
Google Oneindia Malayalam News

Kasab
മുംബൈ: ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബ് വിശുദ്ധമാസമായ റംസാന്‍ വന്നെത്തിയത് അറിഞ്ഞില്ല. കസബ് റംസാന്‍ വ്രതം എടുക്കുന്നില്ലെന്നും ഭക്ഷണം കഴിയ്ക്കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

കസബിനെ പാര്‍പ്പിച്ചിരിക്കുന്ന പ്രത്യേക ജയില്‍ മുറിയില്‍ കലണ്ടറില്ല, ഇതിനാല്‍ത്തന്നെ റംസാന്‍ എത്തിയത് കസബ് അറിഞ്ഞില്ല. എന്നാല്‍ ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം ഇക്കാര്യം കസബിനെ അറിയിച്ചിരുന്നു. പക്ഷേ വ്രതം എടുക്കുന്ന കാര്യമൊന്നും കസബ് പറഞ്ഞിട്ടില്ല.

വ്രതമെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കസബ് തന്നെയാണെന്നും വ്രതമെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ആപ്പിഴും വാഴപ്പഴും മറ്റുമാണത്രേ കസബ് കഴിയ്ക്കുന്നത് ഒപ്പം ചില മരുന്നുകളും കഴിയ്‌ക്കേണ്ടതുണ്ട്.

ജയില്‍ മുറിയില്‍ കസബ് പലപ്പോഴും പുസ്തകം വായനയും മറ്റുമായി കഴിച്ചുകൂട്ടുകയാണ് പതിവ്. വിശുദ്ധയുദ്ധമായ ജിഹാദിന്റെ ഭാഗമായിട്ടാണ് താന്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നായിരുന്നു കസബിന്റെ മൊഴി.

എന്നാല്‍ ജിഹാദ് എന്ന പദത്തിന്റെ അര്‍ത്ഥം അറിയാത്തവരാണ് ഇത്തരത്തില്‍ മനുഷ്യക്കുരുതി നടത്തുന്നതെന്നും ജിഹാദ് നല്‍കുന്ന യഥാര്‍ത്ഥ സന്ദേശം ഇതല്ലെ്‌നനുമാണ് മുസ്ലീം പണ്ഡിതര്‍ പറയുന്നത്. എന്തായാലും മതത്തിന് വേണ്ടി വിശുദ്ധ യുദ്ധത്തിനിറങ്ങിത്തിരിച്ച കസബ് ഇസ്ലാം മതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട റംസാന്‍ വ്രതം എടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

English summary
Pakistani terrorist Ajmal Kasab, who along with his nine accomplices killed scores of people in the name of 'jihad', is not observing Roza during Ramzan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X