Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാനന്ദയുടെ സത്യപ്രതിജ്ഞ; ചേരിതിരിവ് രൂക്ഷം

Sadananda Gowda
ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ നിയുക്ത മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയാകുന്നതിലൂടെ യഥാര്‍ത്ഥ വിജയം നേടുന്നത് രാജിവച്ച മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയാണ്. രാജിവച്ചശേഷവും സ്വന്തം അനുയായിയെ മുഖ്യമന്ത്രിയാക്കണമെന്ന് വാശിപിടിച്ച് കേന്ദ്രനേതൃത്വത്തെ യെഡിയൂരപ്പ വെട്ടിലാക്കിയിരുന്നു.

ഒടുവില്‍ യെഡിയൂരപ്പ വിചാരിച്ച വഴിയ്ക്ക് തന്നെ കാര്യങ്ങള്‍ വന്നെത്തുകയായിരുന്നു. സദാനന്ദ ഗൗഡയുടെ വിജയം യെഡിയൂരപ്പയ്ക്ക് പാര്‍ട്ടിയിലെ കരുത്ത് തെളിയിക്കുന്നത് കൂടിയായി. അതേസമയം കര്‍ണാടക ബിജെപിയില്‍ ചേരിതിരിവ് രൂക്ഷമാവുകയാണ്. യെഡിയൂരപ്പ വിരുദ്ധവിഭാഗം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അഭ്യൂഹമുണ്ട്.

ഏതാനും പേര്‍ ഇന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കാനിടയുണ്ട്. ഇവര്‍ ആരെല്ലാമാണെന്നു വ്യക്തമല്ല. അനധികൃത ഖനനത്തിനെതിരായ ലോകായുക്ത റിപ്പോര്‍ട്ടില്‍ യെഡിയൂരപ്പയ്‌ക്കൊപ്പം പേരു പരാമര്‍ശിക്കപ്പെട്ട നാലു മന്ത്രിമാരും ഒഴിവാക്കപ്പെടാനാണ് സാധ്യത. ഇവരില്‍ മൂന്നു പേരും ബെല്ലാരി ഖനി ലോബിയിലെ പ്രബലരായ ജി. ജനാര്‍ദന റെഡ്ഡി, സഹോദരന്‍ ജി. കരുണാകര റെഡ്ഡി, ഉറ്റ അനുയായി ജി. ശ്രീരാമുലു എന്നിവരാണ്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.എന്‍. അനന്ത്കുമാറും സംസ്ഥാന അധ്യക്ഷന്‍ കെ.എസ്. ഈശ്വരപ്പയും നയിച്ച വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ജഗദീഷ് ഷെട്ടറെയാണു ഗൗഡ പരാജയപ്പെടുത്തിയത്. ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി ഒത്തുതീര്‍പ്പിനു കേന്ദ്ര നേതൃത്വം ശ്രമിച്ചെങ്കിലും ഷട്ടര്‍ ഇതു നിരസിച്ചു.

തൊട്ടുപിന്നാലെ ഷെട്ടര്‍ പക്ഷം ഹോട്ടല്‍ ലളിത് അശോകയില്‍ യോഗം ചേര്‍ന്നു. വ്യാഴാഴ്ച രാവിലെ ഷെട്ടറുടെ വസതിയില്‍ ഇവര്‍ വീണ്ടും യോഗം ചേരുന്നുണ്ട്. എന്നാല്‍ വിരുന്ന് നടത്തുന്നത് പിന്തുണച്ച എംഎല്‍എമാരോടു നന്ദി പറയാന്‍ മാത്രമാണെന്നാണു വിശദീകരണം.

നിയമസഭയിലോ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലിലോ അംഗമല്ലാത്ത ഗൗഡയ്ക്ക് ആറു മാസത്തിനകം വിജയിച്ച് എത്തേണ്ടതുണ്ട്. കൗണ്‍സിലിലേക്കു മല്‍സരിക്കാനാണു കൂടുതല്‍ സാധ്യത. വടക്കന്‍ കര്‍ണാടകയില്‍ ഒഴിവുള്ള കൊപ്പാള്‍ മണ്ഡലവും പരിഗണനയിലുണ്ട്. ലോക്‌സഭാംഗത്വം രാജിവയ്ക്കുന്നതോടെ ഉഡുപ്പി-ചിക്കമഗളൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+