കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ലിനെ കണ്ടത് മനുഷ്യത്വപരമായ കാര്യം: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് മറികടന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ച സംഭവത്തില്‍ നാലുപാടു നിന്നും വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.

ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ കാര്യം മാത്രമാണെന്നും അതിനെ പാര്‍ട്ടിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമാണ് വിഎസ് പറയുന്നത്. ബര്‍ളിന്‍ രോഗാവസ്ഥയിലായതുകൊണ്ടാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

മരണം, രോഗം, വിവാഹം തുടങ്ങിയ അവസരങ്ങളില്‍ ആരുടെ വീടുകള്‍ സന്ദര്‍ശിച്ചാലും തെറ്റില്ല. പിണറായിയുടെ മകളുടെ വിവാഹത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംവി രാഘവനെയും സികെ പത്മനാഭനെയും ക്ഷണിച്ചിരുന്നു. രണ്ടുപേരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എംവി രാഘവനൊപ്പമായിരുന്നു ഞാന്‍ കല്യാണത്തിന് പോയത്- വിഎസ് ചൂണ്ടുക്കാട്ടി.

കഴിഞ്ഞദിവസം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വിഎസിന്റെ സന്ദര്‍ശന വേളയില്‍ പാര്‍ട്ടിയ്‌ക്കെതിരെ പറഞ്ഞകാര്യങ്ങളെ പിണറായി നിശിതമായി വിമര്‍ശിച്ചിരുന്നു. ബര്‍ളിനെ കള്ളനാണയമെന്നാണ് പിണറായി ദേശാഭിമാനിയിലെ ലേഖനത്തില്‍ വിശേഷിപ്പിച്ചത്.

വിഎസ് ബര്‍ലിനെ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസിന്റെ വിശദീകരണം.

English summary
Opposition leader VS Achuthanandan clarified his intension over the visit at Berlin Kunjanandan Nair's house at Kannur. He said that he met his friend only because of the humanitarian consideration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X