കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്തംബറില്‍ പലിശനിരക്കു കൂട്ടില്ല.

Google Oneindia Malayalam News

മുംബൈ: പണപ്പെരുപ്പത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും സെപ്തംബറില്‍ അടിസ്ഥാന നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താനിടയില്ല. കമോഡിറ്റി വിലകള്‍ സ്വീകാര്യമായ പരിധിയില്‍ നില്‍ക്കുന്നതും ആഗോള സാമ്പത്തികമേഖലയില്‍ നിലനില്‍ക്കുന്ന മാന്ദ്യവും പണപ്പെരുപ്പം കുറയ്ക്കുമെന്ന മുന്‍വിധിയാണിതിനു കാരണം.

ഇനിയും നിരക്കു വര്‍ധിപ്പിച്ചാല്‍ അത് ഇന്ത്യന്‍ വിപണിയെ കൂടുതല്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നുറപ്പാണ്. അമേരിക്കന്‍ പ്രതിസന്ധിയില്‍ നിന്നു പരമാവധി നേട്ടമുണ്ടാക്കണമെങ്കില്‍ ധീരതയോടെയുള്ള നടപടികള്‍ ആവശ്യമാണെന്ന പക്ഷക്കാരനാണ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി.

സാമ്പത്തിക പ്രതിസന്ധികൊണ്ട് മറ്റൊരു മെച്ചവും ഇന്ത്യക്കുണ്ടായി. ആഗോള എണ്ണവിലയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 12 ശതമാനത്തോളം കുറവാണുണ്ടായത്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ മാര്‍ച്ച് 2010 മുതല്‍ 11 തവണയാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്.

English summary
RBI may not raise interest rate in September as commodity prices are cooling which it considered at high risk. Investors are getting risk-averse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X