ചെങ്കോട്ട ആക്രമണം; ആരിഫിന്റെ വധശിക്ഷ ശരിവച്ചു

കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആരിഫ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഭീകരസംഘടനയായ ലഷ്‌കര്‍ഇതോയ്ബയുടെ നേതാവാണ് മുഹമ്മദ് ആരിഫ്.
കോടതി വധശിക്ഷ ശരിവച്ച സ്ഥിതിയ്ക്ക് ഇനി ശിക്ഷയിളവു ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കുക എന്ന പോംവഴി മാത്രമാണ് മുഹമ്മദ് ആരിഫിന് മുന്നിലുള്ളത്.
2000 ഡിസംബര്‍ 22നാണ് ചെങ്കോട്ട ആക്രമിച്ചത്. രണ്ട് സൈനികര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ആക്രമണത്തില്‍ മരിച്ചിരുന്നു.
കേസില്‍ പാകിസ്താന്‍ പൗരനായ ആരിഫിന് ദില്ലി ഹൈക്കോടതി 2007 ഡിസംബര്‍ 13 ന് വധശിക്ഷ വിധിക്കുകയായിരുന്നു. കേസിലെ മറ്റ് ആറു പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു.
എ.കെ 47 റൈഫിള്‍സുമായി ചെങ്കോട്ടയിലെത്തിയ ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈന്യവും പോലീസും നടത്തിയ തെരച്ചിലില്‍ ചെങ്കോട്ടയ്ക്കു പുറമേ വിജയ് ഘട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications