കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ കലാപം: മൂന്ന് ഏഷ്യക്കാരെ കാറിടിച്ച് കൊന്നു

  • By Nisha Bose
Google Oneindia Malayalam News

London Riot
ലണ്ടന്‍: കലാപം പടരുന്ന ലണ്ടന്‍ ബുധനാഴ്ച പൊതുവേ ശാന്തമായിരുന്നു. എന്നാല്‍ ബ്രിട്ടനിലെ മറ്റു പ്രദേശങ്ങളായ മാഞ്ചസ്റ്റര്‍, സാല്‍ഫഡ്, ലിവര്‍പൂള്‍, വോള്‍വര്‍ഹാംറ്റണ്‍, നോട്ടിങ്ങാം, ലെസ്റ്റര്‍, ബര്‍മിങ്ങാം എന്നിവിടങ്ങളില്‍ ബുധനാഴ്ചയും കലാപം തുടര്‍ന്നു. ബര്‍മിങ്ങാമില്‍ മൂന്ന് ഏഷ്യക്കാരെ കലാപകാരികള്‍ കാറിടിച്ച് കൊന്നു.

അതേസമയം കലാപം നിയന്ത്രിക്കാനുള്ള എന്ത് നടപടിയും സ്വീകരിക്കാന്‍ പോലീസിന് അധികാരം നല്‍കിയതായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അറിയിച്ചു. ഏഷ്യന്‍ വംശജര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സ്വന്തം സ്ഥാപനങ്ങള്‍ക്ക് അവര്‍ നേരിട്ട് കാവല്‍ നില്‍ക്കുകയാണ്. ഇത്തരത്തില്‍ കാവല്‍ നിന്നിരുന്ന മൂന്നു പേരെയാണ് കലാപകാരികള്‍ കാറിടിച്ചു കൊന്നത്.

ലണ്ടനിലെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 768 ആയി. 105 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ കലാപം പടര്‍ത്തിയതിന് കെന്റിലും ഫോക്ഷയറിലും നിന്ന് 18കാരായ രണ്ടുപേരും ഗ്ലാസ്‌ഗോയില്‍ നിന്നുള്ള 16കാരനും വെയ്ക്ഫീല്‍ഡില്‍ നിന്ന് 19കാരിയും പോലീസ് കസ്റ്റഡിയിലായി. ആഗസ്ത് നാലിന് മാര്‍ക് ഡുഗന്‍ എന്ന 29കാരന്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണ് ലണ്ടനില്‍ കലാപം പൊട്ടിപ്പുറപ്പെടാനിടയാക്കിയത്.

English summary
Three British Asians were killed Tuesday night in Birmingham by a speeding car, amid riots that have spread across the United Kingdom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X