അന്നാ ഹസാരെ അറസ്റ്റില്‍

ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരം നടത്താനായി രാജ്ഘട്ടിലെത്തിയ പൊതുപ്രവര്‍ത്തക കിരണ്‍ ബേദിയെയും പോലീസ് അറസ്റ്റു ചെയ്തു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം പോലീസ് അനുസരിക്കുക മാത്രമാണ് ചെയ്‌തെന്ന് അറസ്റ്റിനു ശേഷം കിരണ്‍ ബേദി പ്രതികരിച്ചു.
രാവിലെ ഒമ്പതുമണിയ്ക്കു ജെപി പാര്‍ക്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാനിക്കെയാണ് ഹസാരെയ്‌ക്കെതിരെ നടപടി. സ്വകാര്യ വാഹനത്തില്‍ എത്തിയാണ് പോലീസ് ഹസാരെയെ അറസ്റ്റുചെയ്തതെന്ന് അദ്ദേഹത്തോടു അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഹസാരെയെ അറസ്റ്റു ചെയ്തുകൊണ്ടുപോകാനുള്ള പോലീസിന്റെ ശ്രമം അനുകൂലികള്‍ തടഞ്ഞു.
നൂറു കണക്കിനു അനുയായികളാണ് ഹസാരെയെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമത്തെ എതിര്‍ത്തു രംഗത്തെത്തിയത്. വന്‍ജാഥയായെത്തിയ ജനക്കൂട്ടം പോലീസ് വാഹനത്തെ തടയാനുള്ള ശ്രമം നടത്തി. സംഭവത്തേത്തുടര്‍ന്ന് ജെപി പാര്‍ക്കിലേയ്ക്കു മാര്‍ച്ച് നടത്തിയ ഹസാരെ അനുകൂലികളെ പോലീസ് അറസ്റ്റു ചെയ്തു. ക്ഷുഭിതരായ ഹസാരെ അനുകൂലികള്‍ ദില്ലി-നോയിഡ റോഡ് ഉപരോധിച്ചു. രാജ്ഘട്ട് ചൗക്ക് മുതല്‍ ഗുരുനാനാക്ക് റോഡ് വരെ പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഹസാരെയെ തൊട്ടടുത്തുള്ള പോലീസ് കേന്ദ്രത്തില്‍ എത്തിച്ചതായാണ് സൂചന. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സമാധാനപരമായി നിരാഹരസമരം തുടരാന്‍ ഹസാരെ ആഹ്വാനം ചെയ്തു. തന്റെ അറസ്റ്റിന്റെ പേരില്‍ ആരും അക്രമത്തിലേയ്ക്കു തിരിയരുതെന്നും ഹസാരെ ഓര്‍മ്മിപ്പിച്ചു. ഹസാരെയെ മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏതാനും ദിവസത്തെ അവധിയ്ക്കു ശേഷം തിങ്കളാഴച് വീണ്ടും പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആരംഭിക്കാനിക്കെ ഹസാരെയുടെ അറസ്റ്റ് കേന്ദ്രസര്‍ക്കാരിനു വന്‍വെല്ലുവിളിയുയര്‍ത്തും.
നേരത്തെ തന്നെ ഹസാരെയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച ബിജെപി പാര്‍ലമെന്റില്‍ ഇക്കാര്യം ഉയര്‍ത്തുമെന്നതു ഉറപ്പാണ്. ലോക്പാല്‍ബില്ല് സംബന്ധിച്ച് ഇടതുപാര്‍ട്ടികള്‍ക്കു ഹസാരെയുടെ നിബന്ധനകളോടു വിയോജിപ്പാണുള്ളതെങ്കിലും സമരം ചെയ്യാനുള്ള അവകാശം ഹനിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അവരും ശക്തമായി എതിര്‍ക്കുമെന്നാണ് സൂചന.












Click it and Unblock the Notifications