കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടകവീട്: ഗുണവും ദോഷവും

Google Oneindia Malayalam News

Rent House
മാസ അടവിന് ഒരു വീട് സ്വന്തമാക്കുന്നതിനേക്കാള്‍ ചെലവുകുറഞ്ഞതാണ് വാടകകെട്ടിടങ്ങള്‍. വാടകയും അടവും തമ്മില്‍ വ്യത്യാസമുള്ള തുക എവിടെയെങ്കിലും നിക്ഷേപിക്കാനും സാധിക്കും. ഒരു സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിങ്ങള്‍ എങ്ങോട്ടെങ്കിലും നീങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും വാടകവീടുകളാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. സാമ്പത്തികമായി സുസ്ഥിരത കൈവന്നതിനുശേഷം മാത്രം വീട് വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുക.

ജോലിക്കു പോവുന്നതിനുള്ള സൗകര്യമാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് സിറ്റിയുടെ നടുവില്‍ ഓഫിസുള്ള ഒരാള്‍ക്ക് ജോലിക്കെത്തുന്നതിന് കിലോമീറ്ററോളം സഞ്ചരിക്കുന്നതിനേക്കാള്‍ നല്ലത് അടുത്തെവിടെയെങ്കിലും ഒരു വീട് വാടകയ്ക്ക് സ്വന്തമാക്കുന്നതാണ്.

പക്ഷേ, എത്രകാലം ഒരു വാടകവീട്ടില്‍ താമസിക്കാനാവുമെന്നതിനെ കുറിച്ച് ഒരുറപ്പുമില്ല. കെട്ടിട ഉടമ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ ഒന്നും പറയാതെ വീടൊഴിഞ്ഞുകൊടുക്കേണ്ടി വരും. ഇത്തരത്തില്‍ ഇടക്കിടെ വീടുമാറേണ്ടി വരുന്നത് നിങ്ങളെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കും. കൂടാതെ വാടകയ്‌ക്കെടുത്ത ഒരു വീട്ടില്‍ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച മാറ്റങ്ങള്‍ വരുത്താന്‍ പറ്റില്ല. പലപ്പോഴും
വീട്ടില്‍ സ്വാതന്ത്ര്യമില്ലായ്മഅനുഭവപ്പെടും.

English summary
Renting a Home. Is this a better option? What do you gain and what are the disadvantages of renting?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X