ഹസാരെയെക്കാത്ത് രാംലീലയില്‍ ആയിരങ്ങള്‍

ഹസാരെ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്ന് ഉറപ്പായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് അനുയായികള്‍ സമരത്തില്‍ പങ്കെടുക്കാന്‍ രാംലീലാ മൈതാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഹസാരെയ്ക്കും സംഘത്തിനും ദില്ലി പൊലീസ് 15 ദിവസത്തേയ്ക്കാണ് രാംലീസ മൈതാനത്തില്‍ നിരാഹാരസമരത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ നിയമാനുസൃതമുള്ള നടപടി നേരിടാന്‍ തയാറാണെന്ന ഉറപ്പും ഹസാരെ സംഘം രേഖാമൂലം നല്‍കിയിട്ടുണ്ട്.
തര്‍ക്കം അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ മധ്യദില്ലിയിലെ വിവിധ മേഖലകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്.
നിരാഹാരത്തിനിടെ നരേഷ് തെഹ്രാന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ വൈദ്യസഹായം ആവശ്യമാണെന്ന് പ്രഖ്യാപിച്ചാല്‍ ഹസാരെയെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് കിരണ്‍ ബേദി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറുമായി ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവുമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications