പവന് 21000 രൂപ; സ്വര്‍ണക്കുതിപ്പ് തുടരുന്നു

രാജ്യാന്തര വിപണിയില്‍ വില കൂടിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റം ഉണ്ടായത്. കഴിഞ്ഞയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വില വീണ്ടും കൂടിത്തുടങ്ങിയത്.
വിവാഹ ഉത്സവ സീസണ്‍ ആരംഭിച്ചതും സുരക്ഷിത നിക്ഷേപം എന്ന നിലയിലും ഡിമാന്‍ഡേറുന്നതുമാണ് മഞ്ഞലോഹത്തിന്റെ വിലകയറ്റുന്നത്. ഇക്കുറി റമസാനും തിരുവോണവും അടുത്ത ദിവസങ്ങളിലെത്തിയത് വ്യാപാരത്തോത് വര്‍ധിപ്പിക്കുമെന്നാണു പ്രതീക്ഷ
കടക്കെണിയിലായ യൂറോപ്യന്‍ രാജ്യങ്ങളും യുഎസും രണ്ടാമതൊരു മാന്ദ്യത്തിലേക്കു വീഴുന്നുവെന്ന ആശങ്കയും അന്താരാഷ്ട്ര വിപണിയില്‍ വിലകയറുന്നതിനു കാരണമാവുന്നുണ്ട്. ആവശ്യം കൂടുന്നെങ്കിലും ലഭ്യത കുറയുന്നതും വില കയറുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണം ഉള്‍പ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഡിമാന്‍ഡും ഉയരുന്നുണ്ട്.












Click it and Unblock the Notifications