കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി: വിഎസ് പറഞ്ഞത് കടന്നുപോയെന്ന് പാര്‍ട്ടി

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തുമായി ബന്ധപ്പെട്ട് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്‌ക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണം അതിരുകടന്നുപോയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

ആ ഭാഷ വി.എസ്. പ്രയോഗിക്കരുതായിരുന്നുവെന്നാണ് പാര്‍്ട്ടി അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം, ക്ഷേത്രസമ്പത്തുമായും ദേവപ്രശ്‌നവുമായും ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വി.എസ്. ഉന്നയിച്ചുവരുന്ന വാദമുഖങ്ങള്‍ പാര്‍ട്ടി തള്ളുന്നില്ല.

ക്ഷേത്രസമ്പത്ത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പായസപ്പാത്രത്തില്‍ കടത്താറുണ്ട് എന്ന നിലയില്‍ വി.എസ.് ഉന്നയിച്ച ആക്ഷേപം വലിയ വിവാദമായിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാനേതൃത്വവും അമര്‍ഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.

വി.എസിനെപ്പോലെ സമുന്നതനായ ഒരു നേതാവ് ഇത്തരം വിലകുറഞ്ഞ പരാമര്‍ശം നടത്തരുതായിരുന്നുവെന്ന അഭിപ്രായമാണു യോഗത്തില്‍ ഉയര്‍ന്നത്. ദേവപ്രശ്‌നത്തിനെതിരെയും മറ്റും അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ അംഗീകരിക്കുന്നു.

ക്ഷേത്രസമ്പത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. രാജാധികാരത്തിനു കീഴടങ്ങി നിന്നുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടി നേതാക്കളില്‍ നിന്നു പ്രതീക്ഷിക്കുകയും വേണ്ട. എന്നാല്‍, ഉത്രാടം തിരുനാളിനെതിരെ ഉന്നയിച്ച ആക്ഷേപം ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. അത് ഒഴിവാക്കാവുന്നതായിരുന്നു എന്നാണു സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.

താന്‍ ആ നിലപാട് പരസ്യമായി പറയാന്‍ ഇടവന്ന സാഹചര്യം വി.എസ വിശദീകരിച്ചു. അതു തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും ഉത്തരവാദപ്പെട്ട പലരും തന്റെ അടുക്കല്‍ എത്തിച്ചുതന്നെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്നും വിഎസ് പറഞ്ഞു.

English summary
CPM state secretariat slams VS Achuthanandan over the language of his allegations against Uthradam Thirunal Marthanda Varma over the temple treasure isse,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X