Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രോക്കറേജും ട്രേഡിങ് പ്ലാറ്റ് ഫോമും

Nadia
ഒരോ ഇടപാട് നടക്കുമ്പോഴും ബ്രോക്കിങ് സ്ഥാപനത്തിനു കൊടുക്കേണ്ട കമ്മീഷനാണ് ബ്രോക്കറേജ്. ഇത് കൊടുക്കാതെ ഒരിക്കലും ട്രേഡിങ് നടത്താന്‍ സാധിക്കില്ല. കാരണം ബ്രോക്കിങ് സ്ഥാപനങ്ങളിലൂടെ മാത്രമേ വിപണിയില്‍ കച്ചവടം നടത്താന്‍ സാധിക്കൂ. സാധാരണയായ അന്നു വാങ്ങി അന്നു വില്‍ക്കുന്നതിന് (ഇന്‍ട്രാഡേ) .05 ശതമാനവും ഇന്നു വാങ്ങി രണ്ടു ദിവസം കഴിഞ്ഞ്(ഡെലിവറി) വില്‍ക്കുന്നതിന് .5 ശതമാനവും കമ്മീഷന്‍ ചുമത്താറുണ്ട്.

എന്നാല്‍ ഇത് ഓഫ്‌ലൈനായി(സ്വന്തമായല്ലാതെ ട്രേഡിങ് സ്ഥാപനങ്ങളുടെ സഹായത്തോടെ ചെയ്യുന്നത്) ചെയ്യുന്ന ഇടപാടുകാര്‍ക്കാണ്. ഓഫ് ലൈന്‍ ഇടപാടുകളുടെ കാര്യത്തില്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് കുറച്ച് ജോലികള്‍ ചെയ്യാനുണ്ടാവും. പക്ഷേ, ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്ക് എക്കൗണ്ട് തുറന്നു കൊടുക്കുന്ന ജോലി മാത്രമേ സ്ഥാപനങ്ങള്‍ ചെയ്യേണ്ടതുള്ളൂ. ബാക്കിയുള്ള എല്ലാ കാര്യങ്ങളും ഇന്ന് ഓണ്‍ലൈനാണ്.

ഉദാഹരണത്തിന് കൂടുതല്‍ ഓഹരികള്‍ വാങ്ങണമെങ്കില്‍ അതിനുള്ള പണം നമ്മുടെ എക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി തന്നെ ഡി.പി എക്കൗണ്ടിലെത്തിക്കാനാവും. അതുകൊണ്ട് മുകളില്‍ പറഞ്ഞ ബ്രോക്കറേജില്‍ പരമാവധി കുറവ് വരുത്താന്‍ നോക്കണം. എക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം പറയുകയാണെങ്കില്‍ സംഗതി എളുപ്പമാവും. എക്കൗണ്ടിനു ഓരോ വര്‍ഷവും അടയ്‌ക്കേണ്ട പണംഎത്രയാണെന്നും ഇതല്ലാതെ മറ്റേതെങ്കിലും ചാര്‍ജ് ചുമത്തുന്നുണ്ടോയെന്നും ചോദിച്ചറിയണം.

ഓണ്‍ലൈന്‍ എക്കൗണ്ട് തുറന്നാല്‍ ട്രേഡിങ് നടത്തുന്നതിനായി നല്‍കുന്ന ടെര്‍മിനല്‍ സോഫ്റ്റ്‌വെയര്‍ ആണോ അതോ വെബ് ബേസ് സംവിധാനമാണോ എന്നു ചോദിച്ചറിയേണ്ടതുണ്ട്. ഓഫിസുകളിലെ ഫയര്‍വാളുകള്‍ക്ക് പിറകിലിരുന്ന് ട്രേഡിങ് നടത്തണം എന്നാഗ്രഹിക്കുന്നവര്‍ പ്രത്യേകിച്ചും.

ഓഡിന്‍, നൗ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ചില സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ്‌വെയറുകള്‍ക്കായി മാസവാടകയും ഈടാക്കുന്നുണ്ട്. ഇതു ഉണ്ടെങ്കില്‍ നല്‍കാന്‍ കഴിയില്ലെന്നും വേണം പറയാന്‍. വെബ് ബേസ് പ്ലാറ്റ്‌ഫോമാണെങ്കില്‍ എവിടെ നിന്നുവേണമെങ്കിലും ഉപയോഗിക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+