കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പികെ കുഞ്ഞാലിക്കുട്ടി കക്ഷികളെ സ്വാധീനിച്ചു എന്ന കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐസ്‌ക്രീം കേസില്‍ അന്വേഷണം വീണ്ടും ആരംഭിച്ചത്.
ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോയെന്നും, എന്നാല്‍ ഭരണം മാറിയപ്പോള്‍ അഷേണത്തില്‍ പുരോഗതിയില്ലെന്നും അഡ്വക്കേറ്റ് അനില്‍ കുമാര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ വി.എസ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ കേസിലെ അന്വേഷണം ഏറെക്കുറെ നിലച്ച മട്ടിലാണ്. സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചാല്‍ മാത്രമേ നിഷ്പക്ഷ അന്വേഷണം സാധ്യമാകൂ എന്നും ഹര്‍ജിയിലുണ്ട്.
Opposition Leader VS Achuthanandan on Friday filed a plea in Kerala High Court demanding handing over the sensational ice-cream parlour sex scandal case to CBI.