കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിനെതിരെയുള്ള നടപടി കോടതി സ്‌റ്റേ ചെയ്തു

  • By Lakshmi
Google Oneindia Malayalam News

shashi Tharoor
കൊച്ചി: ദേശീയഗാനത്തോട് അനാദരവ് കാണിച്ചുവെന്ന കേസില്‍ ശശി തരൂര്‍ എംപിക്ക് എതിരെ മജിസ്‌ട്രേട്ട് കോടതി കൈക്കൊണ്ട നടപടികള്‍ ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സപ്തംബര്‍ 17ന് ശശി തരൂരിന് എതിരെ കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. മജിസ്‌ട്രേട്ടിന്‍േറത് നിയ മവിരുദ്ധ നടപടിയായിപ്പോയെന്ന് ആരോപിച്ചുകൊണ്ട് തരൂര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി.പി. റേയുടെ ഉത്തരവ്.

2008ല്‍ കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ അദ്ദേഹം അനാദരവ് കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു ജോസ് കൈതാരം ഹര്‍ജി നല്‍കിയത്. രണ്ടു സാക്ഷികളെ ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്ന് വിസ്തരിച്ചപ്പോള്‍ ചടങ്ങിന്റെ വീഡിയോ തങ്ങള്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് പ്രസ്തുത വീഡിയോ ഹാജരാക്കാന്‍ തന്നെ അനുവദിക്കണമെന്ന് ശശി തരൂര്‍ മജിസ്‌ട്രേട്ട്‌കോടതിയില്‍ പറഞ്ഞത്. എന്നാല്‍, അതിനുള്ള ഘട്ടമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആവശ്യം മജിസ്‌ട്രേട്ട് തള്ളിയത്.

ദേശീയഗാനത്തോട് യാതൊരു അനാദരവും ശശി തരൂര്‍ കാണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിനുവേണ്ടി സീനിയര്‍ അഡ്വക്കേറ്റ് കെ. രാംകുമാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. മജിസ്‌ട്രേട്ടിന്റെ നടപടികള്‍ ആറാഴ്ചത്തേക്കാണ് തടഞ്ഞിട്ടുള്ളത്.

English summary
The Kerala High Court on Wednesday stayed all further proceedings in a case relating to ‘showing disrespect to the National Anthem' against Shashi Tharoor, MP, pending before a magistrate court,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X