വായ്പ ലഭിക്കുന്നതെങ്ങനെ?
എല്ലാ ഓഹരികള്‍ക്കും ബാങ്കുകള്‍ വായ്പ നല്‍കില്ല. ഇത്തരത്തില്‍ ഗ്യാരണ്ടിയായി നല്‍കാവുന്ന സ്റ്റോക്കുകളെ നേരത്തെ തന്നെ നിര്‍വചിച്ചു വച്ചിട്ടുണ്ട്. അധികവും മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള ബ്ലിചിപ്പ് കമ്പനികളുടെ ഓഹരികള്‍ക്കാണ് വായ്പ ലഭിക്കുക. കൈവശമുള്ള ഓഹരി വിലയുടെ 50-70 ശതമാനം വരെയാണ് പണമായി ലഭിക്കുക.
ഏത് ബാങ്കിലാണോ നിങ്ങള്‍ ഓഹരി പണയം വയ്ക്കുന്നത് ആ ബാങ്ക് നിങ്ങള്‍ക്കായി ഒരു എക്കൗണ്ട് തുറക്കും. ആ എക്കൗണ്ടിലേക്ക് വായ്പയായി നിങ്ങള്‍ ആവശ്യപ്പെട്ട തുക പാസ് ചെയ്യും.
ഇതില്‍ നിന്ന് നിങ്ങള്‍ ഉപയോഗിക്കുന്ന പണത്തിനു മാത്രം പലിശ കൊടുത്താല്‍ മതി. ഉദാഹരണത്തിന് പത്തുലക്ഷം രൂപയുടെ ഷെയറുകള്‍ ജാമ്യമായി നല്‍കി അഞ്ചു ലക്ഷം രൂപ ബാങ്ക് നിങ്ങളുടെ എക്കൗണ്ടിലിട്ടാലും അതില്‍ നിങ്ങള്‍ എത്ര പണം പിന്‍വലിക്കുന്നു അതിനുള്ള പലിശ കൊടുത്താല്‍ മതി. ഏറ്റവും പ്രധാനപ്പെട്ട മെച്ചം. വായ്പയ്ക്കായി മറ്റൊരു ജാമ്യം കൊടുക്കേണ്ട കാര്യമില്ല എന്നതാണ്.












Click it and Unblock the Notifications