Get Updates
Get notified of breaking news, exclusive insights, and must-see stories!

2014ല്‍ രാഹുല്‍ ,മോഡി പോരാട്ടം

Rahul Modi
വാഷിങ്ടണ്‍: 2014ലെ ലോകസഭാ തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള പോരാട്ടവേദിയാവുമെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന കരുത്തനായ സ്ഥാനാര്‍ഥി നരേന്ദ്രമോഡിയായിരിക്കും. അതേ സമയം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയായിരിക്കും കോണ്‍ഗ്രസ് പ്രചാരണം.

സെപ്തംബര്‍ ഒന്നിനു സമര്‍പ്പിച്ച കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. രാഹുല്‍ ഗാന്ധിയേക്കാളും മുന്നണി രാഷ്ട്രീയം നയിക്കുന്നതില്‍ സോണിയ കഴിവ് തെളിയിച്ചിട്ടുണ്ട്. പക്ഷേ, 'വിദേശി'യെന്ന ലേബല്‍ തിരിച്ചടിയാവുമെന്ന ആശങ്ക മൂലം രാഹുലിനെ മുന്നിലിറക്കാനായിരിക്കും ശ്രമിക്കുക.

ഫലപ്രദമായ ഭരണനിര്‍വഹണത്തിന് നരേന്ദ്ര മോഡി ഭരിക്കുന്ന ഗുജറാത്ത് ഏറ്റവും മികച്ച ഉദാഹരണമാണ്. നിതിഷ് കുമാറിന്റെ ബീഹാറാണ് തൊട്ടുപിറകിലുള്ളത്. ചുവപ്പ് നാടകളും അഴിമതികളും കുറച്ച് സംസ്ഥാനവികസനം ത്വരിതപ്പെടുത്താന്‍ മോഡിക്കു സാധിച്ചിട്ടുണ്ട്. 2002ലെ കലാപവുമായി ബന്ധപ്പെട്ട ഇമേജ് മാറ്റുന്നതിനായി സംസ്ഥാനത്ത് വന്‍വികസന പദ്ധതികളാണ് മോഡി നടപ്പാക്കി കൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ അഞ്ചു ശതമാനത്തില്‍ താഴെയുള്ള ഗുജറാത്തില്‍ നിന്നാണ് ഇന്ത്യന്‍ കയറ്റുമതിയുടെ 20 ശതമാനവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+