ഡോക്ടര്‍ നല്ല തിയ്യതി നോക്കി, കുട്ടി മരിച്ചു
ബെയ്ജിങ്: കുട്ടി ജനിക്കുന്നത് മോശം ദിവസമായതിനാല്‍ ഡോക്ടര്‍ ശസ്ത്രക്രിയ മാറ്റി, പക്ഷേ, മൂന്നു ദിവസത്തിനുള്ളില്‍ കുട്ടി മരിച്ചതോടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. ചൈനയിലാണ് സംഭവം.
ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ യാന്‍ഗിയാങിലുള്ള പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ സെങ് യുവാനയാണ് 'വില്ലന്‍'. ചൈനീസ് ചാന്ദ്ര കലണ്ടര്‍ പ്രകാരം പ്രേതങ്ങളുടെ ഉല്‍സവം നടക്കുന്ന ദിവസമായിരുന്നു ആഗസ്ത് 13. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാല്‍ 32കാരി മോശം ദിവസമായാലും സിസേറിയന്‍ ചെയ്യണമെന്ന് ഡോക്ടറോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പക്ഷേ, ഡോക്ടര്‍ വിസമ്മതിച്ചുവെന്നാണ് പരാതി. അടുത്ത ദിവസം ശസ്ത്രക്രിയ ചെയ്ത് കുട്ടിയെ പുറത്തെടുത്തെങ്കിലും മൂന്നു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. ആഗസ്ത് 14ന് സര്‍ജറി നടത്തുമ്പോള്‍ കുട്ടിയുടെ ഹൃദയമിടിപ്പു പോലും കേള്‍ക്കുന്നുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 20 ലക്ഷത്തോളം രൂപയാണ് ആശുപത്രി അധികൃതരോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.
അതേ സമയം മോശം ദിവസം ശസ്ത്രക്രിയ വേണ്ടെന്ന് രോഗിയുടെ വീട്ടുകാരാണ് നിര്‍ബന്ധിച്ചതെന്ന് ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications