കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ മാനഭംഗക്കേസ്

  • By Lakshmi
Google Oneindia Malayalam News

Madhur Bhandarkar
മുംബൈ: പ്രമുഖ ഹിന്ദി ചലച്ചിത്രസംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ മാനഭംഗക്കേസ്. മുംബൈയിലെ പ്രാദേശിക കോടതിയിലാണ് ഭണ്ഡാര്‍ക്കര്‍ക്കെതിരായ കേസ്. കേസ് വിചാരണയ്ക്കായി ഭണ്ഡാര്‍ക്കര്‍ ഒക്ടോബര്‍ 18ന് ഹാജരാകണമെന്ന് കാണിച്ച് ചൊവ്വാഴ്ച കോടതി ഭണ്ഡാര്‍ക്കര്‍ക്ക് നോട്ടീസ് അയച്ചു.

പ്രീതി ജെയിന്‍ എന്ന മോഡലാണ് ഭണ്ഡാര്‍ക്കര്‍ക്കെതിരെ മാനഭംഗക്കേസ് ഫയല്‍ ചെയ്തത്. 2004 ജൂലൈയില്‍ വെര്‍സോവ പൊലീസിലാണ് ഇവര്‍ പരാതി നല്‍കിയത്.

1999ലും 2004ലുമായി 16 തവണ ഭണ്ഡാര്‍ക്കര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പീഡനം നടത്തിയതെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഇക്കാര്യത്തില്‍ താനൊരു നിരപരാധിയാണെന്നും അതുതെളിയുന്നതുവരെ നിയമയുദ്ധം നടത്തുമെന്നുമാണ് ഭണ്ഡാര്‍ക്കര്‍ പറയുന്നത്.

7 വര്‍ഷം കൊണ്ട് ഈ കേസില്‍ ഒട്ടേറെ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2007ല്‍ വെര്‍സോവ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രീതിയുടെ ആരോപണത്തിന് മതിയായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്.

തുടര്‍ന്ന് പ്രീതി കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജി നല്‍കി. കോടതി ഇത് അനുവദിച്ചു. 2009ല്‍ പൊലീസ് വീണ്ടും അന്വേഷണ റിപ്പോര്‍ട്്ട സമര്‍പ്പിച്ചു. ഇതിലും പ്രീതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ട് തള്ളുകയും സ്വയം അന്വേഷണം നടത്തുമെന്ന് ഉത്തരവിടുകയും ചെയ്തു. 2010ഡിസംബറില്‍ കോടതി പ്രീതിയുടെ മൊഴി രേഖപ്പെടുത്തി. 2004ല്‍ ഭണ്ഡാര്‍ക്കര്‍ ബോളിവുഡില്‍ അത്രയൊന്നും പ്രശസ്തനായിരുന്നില്ല. പ്രീതിയാകട്ടെ അഭിനേത്രിയെന്ന നിലയില്‍ നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന നാളുകളായിരുന്നു ഇത്.

മാനഭംഗമെന്നത് കടുത്തകുറ്റമാണെന്നും അത് ചെയ്തയാള്‍ക്ക് ജയില്‍ശിക്ഷ കിട്ടണമെന്നുമാണ് പ്രീതി പറയുന്നത്. സത്യം ഒരുപാട് നാള്‍ മറച്ചുവെയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.

English summary
In a blow to Bollywood director Madhur Bhandarkar, a local court passed an order on Monday paving the way for his trial under charges of rape and criminal intimidation. Bhandarkar will have to be present in court on October 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X