കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ഗൂഗിള്‍ പ്ലസ് തുറന്നു

  • By Ajith Babu
Google Oneindia Malayalam News

Google Plus
വാഷിങ്ടണ്‍: രണ്ടര മാസം നീണ്ട പരീക്ഷണങ്ങള്‍ക്കും നിരീഷണങ്ങള്‍ക്കുമൊടുവില്‍ ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ അവസാനം പരീക്ഷണാര്‍ഥം ആരംഭിച്ച ഗൂഗിള്‍ പ്ലസില്‍ ഇനി ആര്‍ക്കും അംഗങ്ങളാകാന്‍ കഴിയും. 12 ആഴ്ച മുമ്പ് പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലോഞ്ച് ചെയ്തപ്പോള്‍ പ്രത്യേക ക്ഷണം വഴിയാണ് ഗൂഗിള്‍ പ്ലസില്‍ അംഗങ്ങളാകാന്‍ സാധിച്ചിരുന്നത്.

ഒരേസമയം ഒന്നിലേറെ ആളുകളുമായി വീഡിയോ ചാറ്റിനുള്ള സംവിധാനം ഉള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകളുമായാണ് ഗൂഗിള്‍ പ്ലസ് മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റുകളുമായി മത്സരിക്കാന്‍ ഇറങ്ങുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഓണ്‍ലോകത്തെ ശക്തരായി മാറിയ ഫേസ്ബുക്കിനെ നേരിടുകയാണ് പ്ലസിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ചിത്രങ്ങളും സന്ദേശങ്ങളും നവീനരീതിയില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതിനോടൊപ്പം വിവിധസൗഹൃദഗ്രൂപ്പുകള്‍ തമ്മില്‍ പെട്ടെന്ന് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നുവെന്നാണ് നെറ്റ്‌വര്‍ക്കിന്റെ പ്രത്യേകത.

വിവിധ സൗഹൃദഗ്രൂപ്പുകളുമായി എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുന്ന സര്‍ക്കിള്‍സ്,
വീഡിയോ ചാറ്റിംഗിനു സഹായിക്കുന്ന ഹാംഗ്ഔട്ട്‌സ്, ഗ്രൂപ്പുകള്‍ തമ്മില്‍ എളുപ്പത്തില്‍ സന്ദേശ കൈമാറ്റത്തിനുപയോഗിക്കുന്ന ഹഡില്‍, ഒരേ വിഷയത്തില്‍ താല്‍പര്യമുള്ളവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പാര്‍ക്ക്‌സ് എന്നിവയാണ് ഗൂഗിള്‍ പ്ലസിന്റെ പ്രത്യേകതയായി അധികൃതര്‍ എടുത്തുകാണിക്കുന്നത്.

പരീക്ഷണകാലത്ത് രണ്ടാഴ്ച കൊണ്ടുതന്നെ 10 മില്യണ്‍ അംഗങ്ങള്‍ തികഞ്ഞിരുന്നു.പുതിയൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിനെ സംബന്ധിച്ച് ഇത് വലിയ കണക്കുകളാണെങ്കിലും പ്രധാന എതിരാളിയായ ഫേസ്ബുക്കിലെ അംഗങ്ങളുടെ എണ്ണം 750 മില്യനാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലസ് നേരിടുന്ന വെല്ലുവിളി ചെറുതല്ല.

English summary
Google said in a blog post Tuesday, September 20, 2011, that it will now let anyone sign up for Google+. The social network launched in June as Google's Facebook challenger and was only available to people invited to participate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X