കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഭീഷണി; ക്യാമറ വിപണിയില്‍ വിലയിടിവ്

  • By Ajith Babu
Google Oneindia Malayalam News

മൊബൈല്‍ ഫോണിന്റെ ക്യാമറകളിലൂടെ ചിത്രമെടുത്ത് ഫോട്ടോഗ്രാഫി മോഹങ്ങള്‍ സഫലീകരിച്ചവര്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തയാണ് ക്യാമറ വിപണിയില്‍ നിന്നും പുറത്തുവരുന്നത്.

ഡിജിറ്റല്‍ ക്യാമറ വിപണിയില്‍ മത്സരം മുറുകുന്നത് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് അനുകൂലമായാണ്. ഏതൊരു സാധാരണക്കാരനും അപ്രപ്യമായ രീതിയിലേക്ക് ഡിജിറ്റല്‍ ക്യാമറ വിപണി താഴേക്കിറങ്ങി വന്നു കഴിഞ്ഞു. വില കുറയ്ക്കുന്നതിനൊപ്പം പുതിയ പുതിയ സങ്കേതങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് കമ്പനികള്‍ തങ്ങളുടെ മോഡലുകള്‍ വിപണിയിലെത്തിയ്ക്കുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകളിലേക്കു എളുപ്പത്തില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം, ജിപിഎസ് ടാഗിങ്, ഹൈ ഡെഫനിഷന്‍ വീഡിയൊ തുടങ്ങിയവയാണ് പുതിയ മോഡലുകളുടെ പ്രത്യേകതകള്‍. മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഇതിലൂടെയൊക്കെ നേരിടാമെന്നാണ് ക്യാമറ നിര്‍മാതാക്കള്‍ കരുതുന്നത്.

ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന അഞ്ച് മൊബൈല്‍ ഫോണുകളിലും മൂന്നിലെങ്കിലും ക്യാമറ സൗകര്യമുണ്ട്. ഇതാണ് ഡിജിറ്റല്‍ ക്യാമറ കമ്പനികളുടെ പ്രധാന വെല്ലുവിളി. എന്നാല്‍ പുതിയ മോഡല്‍ ഡിജിറ്റല്‍ ക്യാമറകളില്‍ ഫോട്ടോകള്‍ നേരിട്ട് ഫേസ്ബുക്കിലേക്കും ഗൂഗിള്‍ പിക്കാസയിലേക്കുമൊക്കെ നേരിട്ട് അപ് ലോഡ് ചെയ്യാം.

സോണി, നിക്കോണ്‍, കാനണ്‍ ഇന്ത്യന്‍ ഡിജിറ്റല്‍ ക്യാമറ വിപണി നിയന്ത്രിയ്ക്കുന്ന ഈ കമ്പനികളെല്ലാം തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില വന്‍തോതില്‍ കുറച്ചിട്ടുമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന മോഡല്‍ ഡിജിറ്റല്‍ ക്യാമറയുടെ വിലയില്‍ 20% ഇടിവുണ്ടായി. 3500 രൂപ മുടക്കിയാല്‍ തരക്കേടില്ലാത്ത ഡിജിറ്റല്‍ ക്യാമറ കിട്ടുമെന്ന സാഹചര്യത്തില്‍ ഒരുപാട് പേര്‍ മൊബൈല്‍ ക്യാമറ ഉപേക്ഷിച്ച് ഡിജിറ്റല്‍ ക്യാമറയുടെ പിന്നാലെ പോവുകയാണ്.

ലോകത്തെ ഏറ്റവും വലിയ ക്യാമറ നിര്‍മാതാക്കളായ കാനണ്‍ 2010ല്‍ 1.41 കോടി ക്യാമറകളാണു വിറ്റത്.
സോണിയുടെ പ്രൊഫഷണല്‍ എസ്എല്‍ആര്‍ ക്യാമറയ്ക്ക് 20,000 രൂപയില്‍ താഴെയാണു വില.

2001 മുതല്‍ നോക്കിയ 100 കോടിയിലധികം ഫോണുകളാണു വിറ്റഴിച്ചത്. നിലവില്‍ അഞ്ചു മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണ്‍ 4,000 രൂപയ്ക്ക് കിട്ടും. എന്നാല്‍ ഫോട്ടോഗ്രാഫിയില്‍ പരീക്ഷങ്ങള്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ക്യാമറ ഫോണുകള്‍ ഒട്ടും തൃപ്തികരമല്ല. വിലക്കുറച്ചും പുതിയ സങ്കേതങ്ങള്‍ ആവിഷ്‌ക്കരിച്ചും ക്യാമറ കമ്പനി കമ്പനികള്‍ നോട്ടമിടുന്നത് ഇത്തരക്കാരെയാണ്.

English summary
Camera makers are slashing product prices and loading them with features such as easy photo sharing on social networks, GPS tagging and hi-definition video capturing in a fight for survival against mobile phones that let youngsters click and share pictures online. Say cheese, shutterbugs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X