കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി സിക്കിമിലെ ദുരന്തസ്ഥലങ്ങളില്‍

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
ഗാങ്ങ്‌ടോക്ക്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സിക്കിമിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി.

ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെയും ഭൂചലനത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെയും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്നവരെ കാണാന്‍ രാഹുല്‍ ആശുപത്രിയിലും എത്തിയിട്ടുണ്ട്.

ഇതിനിടെ സിക്കിമില്‍ മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും അവഗണിച്ചു രക്ഷാപ്രവര്‍ത്തന രംഗത്തുള്ള സൈന്യം അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട 3000 പേരെ ഇതുവരെ രക്ഷപ്പെടുത്തി.

വടക്കന്‍ സിക്കിമിലാണ് ഏറ്റവും അധികം മരണം. 36 പേരാണു മേഖലയില്‍ കൊല്ലപ്പെട്ടത്. കടുത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട മംഗന്‍ ഗാങ്‌ടോക് ദേശീയപാത ഇതുവരെ തുറക്കാനായിട്ടില്ല.

രക്ഷാപ്രവര്‍ത്തനത്തിനായി ചില സമാന്തര പാതകള്‍ തുറന്നിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ ഇപ്പോഴും ഉള്ളതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്, പലരും വീടുകളില്‍ പ്രവേശിക്കാന്‍ ഭയപ്പെടുകയാണ്.

സൈന്യം ഹെലികോപ്റ്ററുകളും മണ്ണുനീക്കാനുള്ള ഉപകരണങ്ങളും ഉപയോഗിച്ചാണു രക്ഷാപ്രവര്‍ത്തനം തുടരുന്നത്. വ്യോമസേനയുടെ പതിമൂന്നു ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്.

അതേസമയം വടക്കന്‍ സിക്കിമില്‍ ഭൂകമ്പത്തെ തുടര്‍ന്നു കാണാതായ ബസ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ബസില്‍ 22 യാത്രക്കാരുണ്ടായിരുന്നു.

English summary
Congress General Secretary Rahul Gandhi is visiting quake-hit Sikkim today to meet victims and take stock of rescue and relief efforts. Mr Gandhi arrived at Gangtok at around 10:30 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X