ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണമില്ല

90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ കോടതി മേല്‍നോട്ടം വഹിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് അട്ടിമറിച്ചുവെന്ന കെ.എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിച്ചത്.
കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌സ് ജനറല്‍ കെ.പി ദണ്ഡപാണി വി.എസിന്റെ ആവശ്യത്തെ പൂര്‍ണ്ണമായും തള്ളി. ഹര്‍ജിക്കാരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച അന്വേഷണ സംഘമാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. സംഘത്ത ഈ സര്‍ക്കാര്‍ മാറ്റിയിട്ടില്ല. ഇവരെ ഹര്‍ജിക്കാരന് അവിശ്വസിക്കേണ്ട കാര്യമില്ല. കേസ് ഡയറിയും അന്വേഷണത്തിന്റെ പുരോഗതിയും കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു.
കേസില്‍ മറ്റൊരു അന്വേഷണത്തിന്റെ കാര്യമില്ലെന്നു വ്യക്തമാക്കിയ കോടതി അന്വേഷണം സ്വതന്ത്രമായി വിടേണ്ടതുണ്ട് എന്നറിയിച്ചു.. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നവര്‍ അതിന് ഉചിതമായ കാരണവും വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.
അന്വേഷണത്തിന്റെ ചുമതല ഹൈക്കോടതി നേരിട്ട നടത്തുന്നതില്‍ സര്‍ക്കാരിന് നിയമപരമായ എതിര്‍പ്പുണ്ടോയെന്ന് ആരാഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ സമ്മതമാണെന്ന് എ.ജി അറിയിച്ചു. സര്‍ക്കാരിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണ പുരോഗതി പരിശോധിക്കാന്‍ ഡിസംബര്‍ 22ന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications