വാളകം: അധ്യാപകന്റെ ബന്ധുക്കള്‍ കോടതിയിലേയ്ക്ക്

മുന്‍പ് കൃഷ്ണകുമാറിന്റെ ഭാര്യ അദ്ദേഹത്തിന് ബോധം വീണിട്ടില്ലെന്നും അതിനാലാണ് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകന്‍ പൂര്‍ണ്ണ ബോധത്തില്‍ തന്നെയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അധ്യാപകന്റെ മൊഴിയിലുള്ള വൈരുദ്ധ്യം അന്വേഷണ പുരോഗതിയെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആദ്യ ചോദ്യം ചെയ്യലില്‍ താന്‍ ജോത്സ്യനെ കണ്ടിട്ടില്ലെന്നും മൊഴി നല്‍കിയ അധ്യാപകന്‍ പിന്നീട് ചോദ്യം ചെയ്തപ്പോള്‍ താന്‍ ജോത്സ്യനെ കണ്ടിരുന്നുവെന്ന് സമ്മതിച്ചിരുന്നു. അതുപോലെ താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞിരുന്ന അധ്യാപകന്‍ താന്‍ കടയ്ക്കലില്‍ പോയെന്ന് പിന്നീട് മൊഴി നല്‍കി. ഇതു വരെ തന്നെ ആക്രമിച്ചത് നാലംഗ സംഘമാണെന്നും ഇവരെ കണ്ടാല്‍ തിരച്ചറിയാമെന്നും പറഞ്ഞ അധ്യാപകന്‍ ആക്രമണമുണ്ടായതായി താന്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം.












Click it and Unblock the Notifications