അന്യജാതി പ്രണയം മാനസിക രോഗമോ?

മക്കളുടെ പ്രണയരോഗത്തിന് ചികിത്സ തേടി വരുന്ന രക്ഷിതാക്കളുടെ എണ്ണം കൂടിവരികയാണെന്ന് കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോക്ടര്‍ ഹാരിഷ് ഷെട്ടി പറയുന്നു. എന്നാല്‍ പലപ്പോഴും ഈ വിഷയത്തില്‍ മക്കളുടെ ഭാഗത്താണ് ന്യായമെന്ന് കണ്ട് അവരെ രക്ഷപെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷെട്ടി.
ഒരിക്കല്‍ വിദേശത്ത് ഐടി കമ്പനിയില്‍ ജോലി നോക്കുന്ന പിതാവ് തന്റെ മകന്‍ ഒരു വിദേശ വനിതയെ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് തന്നെ സമീപിച്ചെന്ന് മുംബൈയില്‍ സൈക്യാര്‍ട്ടിസ്റ്റായ ഡോക്ടര്‍ ദയാല്‍ മിര്‍ചന്ദാനി പറയുന്നു. മകന്റെ പ്രണയം കാരണം ഇവര്‍ കുടുംബത്തോടെ ഇന്ത്യയിലെത്തി ചികിത്സ തേടുകയായിരുന്നത്രേ.
ഒരു വീട്ടമ്മ സൈക്യാര്‍ട്ടിസ്റ്റായ അഞ്ജലിയെ സമീപിച്ചത് വളരെ വിചിത്രമായ ഒരാവശ്യവുമായി ആയിരുന്നു. തന്റെ മകള്‍ മൂന്ന് പേരെ പ്രണയിച്ചു. എല്ലാം അന്യജാതിക്കാരായതിനാല്‍ അമ്മ എതിര്‍ത്തു. ഇനി പ്രണയിക്കുകയാണെങ്കില്‍ മകള്‍ സ്വന്തം ജാതിയിലുള്ള ഒരാളെ പ്രണയിക്കണം. ഇതായിരുന്നു ഇവരുടെ ആവശ്യം. താന്‍ പറഞ്ഞാല്‍ മകള്‍ അനുസരിയ്ക്കില്ലെന്ന് മനസ്സിലായ ഇവര്‍ സൈക്യാര്‍ട്ടിസ്റ്റിനെ സമീപിയ്ക്കുകയായിരുന്നു. പലപ്പോഴും ഇത്തരം മാതാപിതാക്കളെ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും അഞ്ജലി പറയുന്നു.












Click it and Unblock the Notifications