Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്നില്ലെന്നാരോപിച്ച് വികലാംഗനെ മര്‍ദ്ദിച്ചു

കട്ടപ്പന: കാലിന് സ്വാധീനമില്ലാത്തയാള്‍ നടന്നു പോകാത്തതിന് പൊലീസ് മര്‍ദ്ദിച്ചു. കട്ടപ്പന തെല്ലിപ്പാറ കുന്നപ്പള്ളിയില്‍ ലിഘു തോമസി(34) എന്ന തോമാച്ചനാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. രണ്ടുകാലിനും സ്വാധീനമില്ലാത്ത ലിഘു സഹോദരി ഭര്‍ത്താവായ വാവച്ചന്റെ തോളിലിരുന്ന് സഞ്ചരിച്ചതാണ് പ്രശ്‌നത്തിന് കാരണം.

സര്‍ക്കസ് കണ്ടു മടങ്ങുകയായിരുന്ന ലിഘു കൂടാരത്തില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നതു കണ്ട ഒരു പൊലീസുകാരന്‍ നടന്നു പോയാല്‍ മതിയെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ വികലാംഗനാണെന്ന് ലിഘു അറിയിച്ചു. എന്നാല്‍ ഇതു കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന പൊലീസുകാരന്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.

ലിഘു മര്‍ദ്ദനമേറ്റ് വീഴുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. അപ്പോഴേയ്ക്കും ലിഘുവിനെ മര്‍ദ്ദിച്ച പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ സ്ഥലത്തു നിന്ന് മാറ്റി. മര്‍ദ്ദനമേറ്റ ലിഘു കട്ടപ്പന ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+