Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തില്‍

ദില്ലി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നു. പച്ചക്കറികള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ വര്‍ധനവുണ്ടായിട്ടുള്ളത്. ഒക്ടോബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപെരുപ്പം 10.60ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതിനു തൊട്ടുമുമ്പത്തെ ആഴ്ച ഇത് 9.32 ശതമാനമായിരുന്നു. പച്ചക്കറി വിലയില്‍ 17.6 ശതമാനത്തിന്റെയും പഴവര്‍ഗ്ഗങ്ങളില്‍ 12 ശതമാനത്തിന്റെയും വ്യത്യാസമാണുണ്ടായത്.

പണപ്പെരുപ്പനിരക്കും ഭക്ഷ്യപെരുപ്പവും മുന്നോട്ടുനീങ്ങുന്നതിനാല്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ വീണ്ടും മാറ്റം വരുത്തിയേക്കും. 2010 മാര്‍ച്ചിനു ശേഷം ഇതുവരെ 12 തവണ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ വീണ്ടു നിരക്കു വര്‍ധിപ്പിക്കുന്നതിനെതിരേ ഇന്ത്യയിലെ വാണിജ്യ ലോകം മുഴുവന്‍ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയാന്‍ ഇതുകാരണമാവുമെന്ന് സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെടുന്നു. അതേ സമയം പണപ്പെരുപ്പ നിരക്ക് അഭിലഷണീയമായ അഞ്ചിലേക്കോ ആറിലേക്കോ കൊണ്ടുവരുന്നതിനുവേണ്ടി കടുത്ത നിലപാട് തുടരുമെന്നാണ് ധനകാര്യമന്ത്രാലയം നല്‍കുന്ന സൂചന. ഒക്ടോബര്‍ 25ന് റിസര്‍വ് ബാങ്ക് പുതിയ നയം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+