സെന്‍സെക്‌സ് 16785ല്‍

ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ചയും താഴേക്കിറങ്ങി. സെന്‍സെക്‌സ് 151.25 പോയിന്റും നിഫ്റ്റി 41.95 പോയിന്റും നഷ്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ജെയിന്‍ ഇറിഗേഷനാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. രാവിലെ 130.25 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 6.60 പോയിന്റ് നഷ്ടത്തില്‍ 123.65ലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, യൂനിയന്‍ ബാങ്ക്, എല്‍ ആന്റ് ടി, ഇന്ത്യന്‍ ബുള്‍ ഫിന്‍ സര്‍വീസ് ഓഹരികള്‍ മൂന്നു ശതമാനത്തിലേറെ താഴേക്കിറങ്ങി.
അതേ സമയം കേരളത്തില്‍ നിന്നുള്ള മണപ്പുറം 56.45ല്‍ വില്‍പ്പന തുടങ്ങി 59.90 വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 57.70ലാണ്.
ജെയ്പി ഇന്‍ഫ്രാടെക്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, യുനൈറ്റഡ് ബ്രിവറീസ്, കോറോമണ്ടല്‍ ഇന്റര്‍നാഷണല്‍ ഓഹരികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications