ശംബളം കൊടുത്തില്ല; മാനേജറുടെ കഴുത്തറുത്തു

മുംബൈയിലെ ഒരു ഹോട്ടലില്‍ ജോലി നോക്കുകയായിരുന്ന ഗുപ്ത താന്‍ നാട്ടിലേയ്ക്ക്് പോവുകയാണെന്നും തന്റെ ശംബളം തരണമെന്നും മാനേജറോട് ആവശ്യപ്പെട്ടു. എന്നാല്‍ ശംബളം ഒരാഴ്ച കഴിഞ്ഞു മാത്രമേ തരാന്‍ സാധിയ്ക്കൂ എന്ന് മാനേജറായ ആനന്ദ് പൂജാരി അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ സെപ്തംബര്‍ 22ന് ആനന്ദ് ഉറങ്ങി കിടക്കുമ്പോള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
കൊലപാതം നടത്തിയതിന് ശേഷം മുങ്ങിയ ഇയാളെ കണ്ടുപിടിയ്ക്കാന്‍ പൊലീസ് നന്നേ ബുദ്ധിമുട്ടി. ഇയാളുടെ മുറിയില്‍ നിന്ന് 6 സിം കാര്‍ഡുകള്‍ കണ്ടെടുത്തെങ്കിലും എല്ലാം വ്യാജ വിലാസത്തില്‍ സ്വന്തമാക്കിയതായിരുന്നു. ഇയാള്‍ മുന്‍പ് ജോലി ചെയ്ത ഹോട്ടലുകളില്‍ തിരക്കിയെങ്കിലും പല വിലാസമാണ് നല്‍കിയിരുന്നത്.
ഒരു സുഹൃത്തിനെ കാണാനായി ഗുപ്ത ലുധിയാനയില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അവിടെയെത്തി പിടികൂടുകയായിരുന്നു. എട്ടു വര്‍ഷം മുന്‍പ് നാട്ടില്‍ ഒരു കൊല നടത്തിയ ശേഷമാണ് ഗുപ്ത മുംബൈയിലേയ്ക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍ താന്‍ അറസ്റ്റിലാകുമെന്ന് ഭയന്ന് പിന്നീട് ഇയാള്‍ നാട്ടിലേയ്ക്കു വന്നില്ല.












Click it and Unblock the Notifications