കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയുടെ മോചനം: വിഎസ് സുപ്രീം കോടതിയിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇത് സംബന്ധിച്ച് ഉടന്‍ ഹര്‍ജി നല്‍കുമെന്നും വിഎസ് വ്യക്തമാക്കി.

അഞ്ചുവര്‍ഷത്തെ കഠിനതടവിനുള്ള വിചാരണക്കോടതിയുടെ വിധി അതേപടി ശരിവച്ച സുപ്രീംകോടതി കുറ്റവാളിയുടെ പ്രായവും കേസ് തീരാനെടുത്ത കാലയളവും പരിഗണിച്ചാണ് ഒരുവര്‍ഷത്തെ കഠിനതടവാക്കിയത്. എന്നാല്‍ , കുറ്റവാളിയുടെ മകന്‍കൂടി ഉള്‍പ്പെട്ട സംസ്ഥാന മന്ത്രിസഭ എല്ലാ നിയമവ്യവസ്ഥകളും അട്ടിമറിച്ച് പിള്ളയെ മോചിപ്പിക്കുന്നു. കേവലം 69 ദിവസത്തെ തടവും 75 ദിവസത്തെ പരോളും അതിനുശേഷം പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസവുമാണ് പിള്ളയ്ക്ക് ലഭിച്ചത്.
ഇത് സുപ്രീംകോടതിയോടുള്ള അവഹേളനവും ജനാധിപത്യ മനഃസാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ചികിത്സയ്ക്കിടെ നിയമവിരുദ്ധമായി ഫോണുള്‍പ്പെടെ എല്ലാ സൗകര്യവും അനുഭവിച്ചു. മകനായ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ആശ്രിതരെ പരിചരിക്കാനും നിയോഗിച്ചു. ഫോണ്‍വിളി സംബന്ധിച്ച് കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാരില്‍ പിടിപാടും പണവുമുണ്ടെങ്കില്‍ എന്തുമാവാം എന്ന സന്ദേശമാണ് ഈ നടപടിയിലൂടെ ഐക്യകേരളദിനത്തില്‍ കേരളസര്‍ക്കാര്‍ ഇന്ത്യക്ക് നല്‍കുന്നതെന്നും വിഎസ് പറഞ്ഞു.

English summary
Opposition leader V S Achuthanadan said the government action amounted to a challenge to the Supreme Court. “The Supreme Court had upheld a five-year sentence which was commuted to one year considering his age,” he said. “Never before has a person sentenced in a corruption case been freed in this manner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X