സര്‍ദാര്‍പുര കേസ്; 31 പ്രതികള്‍ക്ക് ജീവപര്യന്തം

ഗോധ്ര കലാപത്തിന് ശേഷം 33 പേരെ ഒരു വീടിനുള്ളിലിട്ട് ജീവനോടെ തീവച്ചുകൊന്നതാണ് കേസ്. കലാപത്തില്‍ നിന്ന് രക്ഷനേടാന്‍ വിജാപൂര്‍ താലൂക്കിലെ സര്‍ദാര്‍പുരയില്‍ ഇബ്രാഹീം ഷെയ്ഖ് എന്നയാളുടെ വീട്ടില്‍ അഭയം തേടിയവരെയാണ് വീടാക്രമിച്ച് തീവച്ചു കൊലപ്പെടുത്തിയത്. ഇവരില്‍ 20 പേര്‍ സ്ത്രീകളായിരുന്നു. 2002 മാര്‍ച്ച് ഒന്നിനായിരുന്നു സംഭവം. പതിനൊന്ന് പേരെ കുറ്റക്കാരല്ലെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്നും ബാക്കിയുള്ളവരെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലുമാണ് വെറുതെ വിട്ടത്.
ഗോധ്ര കലാപത്തിന് ശേഷമുള്ള കലാപങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിക്കുന്ന ആദ്യ കേസാണിത്. 76 പേരെയായിരുന്നു കേസില്‍ പ്രതിചേര്‍ത്തിരുന്നത്. ബിജെപി ജില്ലാതല നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പേര്‍ വിചാരണവേളയില്‍ മരിച്ചിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications