കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടപ്പദവി ഓര്‍ഡിനനന്‍സിനെ എതിര്‍ക്കുമെന്ന് വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
ദില്ലി: ഇരട്ടപ്പദവി സംബന്ധിച്ച ഓര്‍ഡിനന്‍സ് സഭയിലെത്തിയാല്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചീഫ് വിപ്പിനെ സംരക്ഷിക്കാന്‍ തന്നെ കൂട്ടുപിടിക്കേണ്‌ടെന്നും തന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുണ്ഠിതപ്പെടേണ്‌ടെന്നും വി.എസ് പറഞ്ഞു.

നിയമസഭയില്‍ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ജനങ്ങളുടെ തലയില്‍വയ്ക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മൂന്നാം തവണയാണ് താന്‍ പ്രതിപക്ഷ നേതാവാകുന്നത്. മുന്‍പ് രണ്ടുതവണ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെ പദവി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സംരക്ഷിച്ചിട്ടില്ല.

ഓര്‍ഡിനന്‍സില്‍ തന്റെ പദവി ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് അസംബ്ലി സെക്രട്ടറിയെ അറിയിച്ചിരുന്നു. തന്റെ പദവി സംരക്ഷിക്കാന്‍ ഓര്‍ഡിന്‍സ് വേണ്ടെന്ന് സര്‍ക്കാരിനെ എല്ലാ വിധത്തിലും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇരട്ടപ്പദവിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവിനെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

English summary
Opposition leader V S Achuthanandan said that the party would protest against the twin post ordinance if it is presented in the assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X