കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീദ് ബാവയുടെ കൊല ആസൂത്രിതം

Google Oneindia Malayalam News

കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാര പോലിസ് ചമഞ്ഞ് ചിലര്‍ അടിച്ചുകൊന്ന ഷഹീദ് ബാവയ്ക്കു നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതായി സൂചന. കേസ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാനാണ് അന്വേഷണച്ചുമതല. അക്രമത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെന്ന് സംശയം അന്വേഷണ സംഘത്തിനുണ്ടെന്ന് ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 22നു രാത്രി നടന്ന സംഭവമാണ് കേസന്വേഷിക്കുന്നവരെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിക്കുന്നത്. കാമുകിയുടെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ഷഹീദിനെ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇതേ സംഘം ഷഹീദിന്റെ വീട്ടില്‍ കയറി ബഹളമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കള്‍ അടിച്ചോടിക്കുകയായിരുന്നു. ഈ മൂന്നു പേര്‍ക്കും ഷഹീദിനോട് കടുത്ത വൈരാഗ്യമുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ഭരണപക്ഷത്തെ ഒരു പ്രമുഖ അംഗവും കേസില്‍ ഉള്‍പ്പെട്ടതാണ് പോലിസിനു തലവേദനയാവുന്നത്. ആസൂത്രണവും തീവ്രവാദബന്ധവും മരണത്തിനു കാരണമായ മര്‍ദ്ദനം നടത്തിയവര്‍, മുന്‍ വൈരാഗ്യങ്ങള്‍ ഈ നാലു വിഭാഗങ്ങളിലായാണ് പോലിസ് അന്വേഷണം മുറുകുന്നത്.

മുക്കം മേഖലയില്‍ ചില മത-തീവ്രവാദസംഘടനകള്‍ ശക്തമായി വരുന്നതും ആക്രമണത്തിനു നേതൃത്വം നല്‍കിയ ചിലര്‍ അതിലെ സജീവപ്രവര്‍ത്തകരാണെന്നു തെളിഞ്ഞതും കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്. കാരണം മര്‍ദ്ദനത്തിനിടെ അബദ്ധവശാലല്ല ബാവ കൊല്ലപ്പെടുന്നത്. കൊല്ലണമെന്ന ഉദ്ദേശ്യത്തിലുള്ള മര്‍ദ്ദനമാണ് നടന്നത്. ചികില്‍സ നിഷേധിച്ച് മരണം ഉറപ്പിക്കാന്‍ ആള്‍കൂട്ടത്തിന്റെ മറവില്‍ ചിലര്‍ ശ്രമിച്ചിട്ടുമുണ്ട്. ഈ താലിബാന്‍ മോഡല്‍ ശിക്ഷാരീതി അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ചിലരെടുത്ത മൊബൈല്‍ ക്ലിപ്പുകളില്‍ നിന്ന് തിരിച്ചറിയുന്നവരെ കേസില്‍ ഉള്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്.

English summary
Police primary investigation reveals, saheer bava's death not an accidental one. Some planning behind this. Police doing strong actions against this 'moral police', also investigating about the politics behind the culprits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X