കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ പഞ്ചായത്തംഗം വനിതാ കണ്ടക്ടറെ മര്‍ദ്ദിച്ചു

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: കെഎസ്ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ഡിപ്പോയിലെ കണ്ടക്ടറായ പോളയത്തോട് സ്വദേശി ഡി സിന്ധു(36)വാണ് പരാതിക്കാരി. ബിന്ദു ഇപ്പോള്‍ ജില്ലാ ആശുപത്രിയിലാണ്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. ജഗദമ്മയ്‌ക്കെതിരെയാണു ബിന്ദു പരാതി നല്‍കിയിരിക്കുന്നത്. വെളിയം ഡിവിഷനില്‍ നിന്നുള്ള സിപിഐ അംഗമാണു ജഗദമ്മ. സിന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പൊലീസ് കേസ് എടുത്തു.

കുളത്തൂപ്പുഴയില്‍ നിന്നു കൊല്ലത്തേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസിയുടെ വേണാട് ബസില്‍ ബുധനാഴ്ച രാവിലെ 10നു കണ്ണനല്ലൂരിനു സമീപമായിരുന്നു സംഭവം. ബസില്‍ തിരക്കുണ്ടായിരുന്നു. ജഗദമ്മ ബസിന്റെ മുന്‍വാതിലിനു സമീപമാണു നിന്നത്. കുറച്ചുകൂടി മുന്നോട്ടു നീങ്ങി നില്‍ക്കാന്‍ പറഞ്ഞതിനാണു ജഗദമ്മ തന്നെ മര്‍ദിച്ചതെന്നു സിന്ധു പറയുന്നു.

മര്‍ദ്ദനത്തിനിടെ സിന്ധുവിന്റെ യൂണിഫോമിന്റെ രണ്ടു ബട്ടണുകള്‍ പൊട്ടി. കൊല്ലം ഡിപ്പോയില്‍ എത്തിയപ്പോള്‍ അധികൃതരോടു ബിന്ദു വിവരം പറഞ്ഞു. ഇതേ തുടര്‍ന്നു സിന്ധുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ കണ്ടക്ടറെ മര്‍ദിച്ചിട്ടില്ലെന്നു ജഗദമ്മ പറഞ്ഞു. മുന്‍വശത്തെ വാതിലിനു സമീപം രണ്ടാമത്തെ നിരയില്‍ സ്ത്രീകള്‍ ഇരുന്ന സീറ്റിനോടു ചേര്‍ന്നു നില്‍ക്കുകയായിരുന്നു. മുന്നോട്ടു നില്‍ക്കാന്‍ കണ്ടക്ടര്‍ പറഞ്ഞെങ്കിലും സ്ഥലം ഇല്ലാതിരുന്നതിനാല്‍ മാറാനായില്ല. തുടര്‍ന്ന് ബിന്ദു അധിക്ഷേപിക്കുകയും തന്നെ പരമാവധി കമ്പിയോട് അമര്‍ത്തിക്കൊണ്ടു കടന്നുപോവുകയും ചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നു.

ജില്ലാ പഞ്ചായത്ത് പ്രതിനിധിയാണെന്നു മനസ്സിലാക്കി വീണ്ടും മടങ്ങിവന്നു കണ്ടക്ടര്‍ മോശമായി സംസാരിച്ചുവെന്നും ജഗദമ്മ പറയുന്നു.

English summary
A lady conductor working with KSRTC alleged that a District Panjayat member attacked her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X