കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ വണ്ടിയോടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പിഴ

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: നഗരത്തിലെ റോഡുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കൂട്ടികള്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ പിഴയൊടുക്കേണ്ടിവരും, ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടിയും വന്നേയ്ക്കാം.

നഗരത്തില്‍ കുട്ടി ഡ്രൈവര്‍മാര്‍ പെരുകിയ സാഹചര്യത്തിലാണ് ബാംഗ്ലൂര്‍ പോലീസ് പുതിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. കുട്ടിഡ്രൈവര്‍മാരെ പിടികൂടി പിഴയടപ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

കുട്ടിഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ടാല്‍ പോലീസ് ഉടന്‍ തന്നെ മാതാപിതാക്കളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തും. തുടര്‍ന്ന് പിഴ അടച്ച്, വിരലടയാളവും നല്‍കിമാത്രമേ രക്ഷിതാവിന് വാഹനം വിട്ടു നല്‍കുകയുള്ളു.

രക്ഷിതാവിന്റെ ലൈസന്‍സ് നമ്പറടക്കമുള്ള വിവരങ്ങളും പോലീസ്‌സ്‌റ്റേഷനില്‍ സൂക്ഷിച്ചുവെക്കും. വീണ്ടും നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ കോടതി നടപടികളടക്കമുള്ളവയും മാതാപിതാക്കള്‍ നേരിടേണ്ടി വരും.

നഗരത്തില്‍ കുട്ടിഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതും അപകടമുണ്ടാക്കുന്നതും അടുത്തയിടെയായി കൂടിവരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തി തികയാത്തതിനാല്‍ പോലീസിന് ഇവര്‍ക്കെതിരെ നടപടിയെടുക്കാനുമാവില്ല. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്ക് പകരമായി മാതാപിതാക്കളെക്കൊണ്ട് പിഴയടപ്പിക്കാന്‍ പോലീസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇത്തരത്തില്‍ ഇരുനൂറിലേറെ കുട്ടിഡ്രൈവര്‍മാരുടെ മാതാപിതാക്കളെ കൊണ്ട് പിഴയടപ്പിച്ചുകഴിഞ്ഞുവെന്ന് പൊലീസ് പറയുന്നു.

English summary
Underage traffic violators will not get away by paying a paltry fine from now on. Instead, they will be directed to inform their parents, who in turn, will have to visit the police station along with the child and meet the inspector before the vehicle is released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X