കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസില്‍ രക്തം: ദുരൂഹത തുടരുന്നു

  • By Nisha Bose
Google Oneindia Malayalam News

Blood
ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ബസില്‍ രക്തം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. രക്തം ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. അതേസമയം കൊലപാതകം നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത ആര്‍എഎം 759 നമ്പര്‍ ബസിലാണ് നവംബര്‍15 ന് രക്തം കണ്ടെത്തിയത്. രാവിലെ ബസ് എടുക്കാനെത്തിയപ്പോഴാണ് രക്തം തളം കെട്ടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു.

രക്തം മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടേതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍ തന്നെ മൃതശരീരം എവിടെ മറവു ചെയ്തുവെന്ന കാര്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ബസില്‍ നിന്ന് ഷര്‍ട്ടും മുണ്ടും ബ്ലേഡുമൊക്കെ കണ്ടെടുത്തിരുന്നു. ബസിന്റെ പിന്‍ സീറ്റിലും രക്തക്കറയുണ്ടായിരുന്നു

English summary
Police is still confused about blood found in KSRTC bus in Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X