ശീതകാലസമ്മേളനം ചൂടോടെ തുടങ്ങി

സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള മുഖ്യമന്ത്രി മായാവതിയുടെ നിര്‍ദേശം കഴിഞ്ഞദിവസം യുപി നിയമസഭ പാസാക്കിയിരുന്നു. ഇക്കാര്യം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ആദ്യം ഉച്ചവരെ നിര്‍ത്തിവെച്ച സഭ പിന്നീട് ചൊവ്വാഴ്ചത്തേക്ക് പിരിയുകയായിരുന്നു.
രാജ്യസഭയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാവിലെ തന്നെ പിരിയുകയായിരുന്നു. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സഭ സമ്മേളിക്കുന്നതിന് മുമ്പ് അഭ്യര്‍ഥിച്ചിരുന്നു.
പ്രതിപക്ഷം ആവശ്യപ്പെടുന്ന ഏതു വിഷയത്തിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications