Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടിക്കാര്‍ കൂടുന്നു; ശംബളത്തില്‍ ഉയര്‍ച്ചയില്ല

IT Office
ബാംഗ്ലൂര്‍: വിവരസാങ്കേതികവിദ്യാ രംഗത്ത് പ്രൊഫഷണലുകളുടെ തള്ളിക്കയറ്റം. കൂടുതല്‍പ്പേര്‍ വിവിധ ബി-ടെക് ബിരുദങ്ങളുമായി തൊഴില്‍ വിപണിയിലേയ്ക്ക് എത്തുകയാണ്, അതേസമയം ഇപ്പോഴുള്ള ശംബളനിലവാരം മാറ്റമില്ലാതെ തുടരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികൂടിയാവുന്നതോടെ ഐടി രംഗം മറ്റൊരു തകര്‍ച്ചയിലേയ്ക്ക് അടുക്കുകയാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

വര്‍ഷാവര്‍ഷം പുതിയ പുതിയ ബിരുദധാരികള്‍ തൊഴില്‍രംഗത്തേയ്ക്ക് എത്തുന്നത് നല്ല ശംബളം, നല്ല തൊഴില്‍ എന്നിവയെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ ഓരോ വര്‍ഷവും പുതിയതായി നിയമനം ലഭിക്കുന്നവരുടെ ശംബളത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകാറുണ്ട്. എന്നാല്‍ 2010ലും 11ലും ഇതില്‍ വലിയ വ്യത്യാസം സംഭവിക്കുന്നില്ല.

മാത്രമല്ല സാമ്പത്തിക വര്‍ഷത്തിന്റെ വിവിധ പാദങ്ങളില്‍ ജീവനക്കാര്‍ക്ക് ശംബള വര്‍ധന അനുവദിക്കുന്നതിലും അതിന്റെ ശതമാനത്തിലുമെല്ലാം മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. സ്ഥിരമായി കാംപസ് സെലക്ഷന്‍ നടക്കാറുള്ള എന്‍ജിനീയറിങ് കോളെജുകളില്‍ 2008-09 കാലത്ത് വാഗ്ദാനം നല്‍കിയ ശംബളത്തുക ഏറെക്കുറെ സമാനമാണ്. വാര്‍ഷികശംബളത്തിന്റെ കണക്ക് 3 ലക്ഷത്തിനും 3.5 ലക്ഷത്തിനുമിടയിലാണ് നില്‍ക്കുന്നത്.

ഇന്ത്യന്‍ കമ്പനികളില്‍ പലതും നാവാഗതര്‍ക്ക് നല്‍കുന്ന ശംബളത്തില്‍ വ്യത്യാസം വരുത്താന്‍ മടികാണിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഐടിയിലും അനുബന്ധമേഖലിയിലും പഠിച്ചിറങ്ങുന്നവരുടെ എണ്ണം ഇരട്ടിച്ചിരിക്കുകയാണ്.

നവാഗതര്‍ ജോലിചെയ്യാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, കോഗ്നിസെന്റ് എന്നീ അഞ്ച് കമ്പനികളിലാണ്. 2008ല്‍ ഈ കമ്പനികളെല്ലാം പുതുമുഖങ്ങള്‍ക്ക് നല്‍കിയത് 3ലക്ഷം-3.5ലക്ഷം എന്ന പാക്കേജാണ്.

എന്നാല്‍ വിദേശമ്പനികളായ ഒറാക്കിളും മൈക്രോസോഫ്റ്റും ഇതേ സ്ഥാനത്ത് 6മുതല്‍ 8ലക്ഷം വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ തൊഴിലവസങ്ങള്‍ ഏറെയുണ്ടാകുന്നില്ലെന്നത് മറ്റൊരു കാര്യമാണ്.

ഐടിമേഖലയുടെ തിളക്കം കുറയുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നുതുടങ്ങിയതാണ്. കര്‍ണാടത്തിലെയും കേരളത്തിലെയുമെല്ലാം എന്‍ജിനീയറിങ് കോളെജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നുള്ള വാര്‍ത്തകളെയും ഇതുമായി ബന്ധപ്പെടുത്തി കാണേണ്ടിവരും.

ഒരുസമയത്ത് ഏറ്റവും ആകര്‍ഷകമായ ശംബളവും അതുമായി ബന്ധപ്പെട്ട ജീവിത സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഐടി മേഖലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് 2008ല്‍ത്തുടങ്ങിയ സാമ്പത്തിക മാന്ദ്യംതന്നെയാണ് വലിയൊരു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+