കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപ്പെട്ട ഫോണുകള്‍ ഇനി ഉപയോഗശൂന്യമാവും

Google Oneindia Malayalam News

Trai
ദില്ലി: നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഉടന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കും. മൊബൈലിലുള്ള നമ്പറുകളും വ്യക്തിപരമായ വിവരങ്ങളും ദുരുപയോഗം ചെയ്യാതിരിക്കുന്നതിനുവേണ്ടിയാണിത്.

ഐഎംഇഐ നമ്പറുകളുപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. എന്നാല്‍ വ്യാജനമ്പറുകള്‍ ഉണ്ടാക്കുന്നതില്‍ ചെറുകിട മൊബൈല്‍ നിര്‍മാതാക്കള്‍ വിജയം കണ്ടതോടെ ഇത് ഫലപ്രദമായി നടപ്പാക്കുന്നതെങ്ങനെയെന്ന് ട്രായ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു സൗകര്യമൊരുക്കുന്നതിന്റെ മുന്നോടിയായി വ്യാജ ഐഎംഇഐ നമ്പറുകളുള്ള ഫോണുകളിലെ സര്‍വീസുകള്‍ റദ്ദാക്കാന്‍ ട്രായ് സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മോഷണം പോവുകയോ കളഞ്ഞു പോവുകയോ ചെയ്ത മൊബൈലുകള്‍ ഉപയോഗിച്ച് വന്‍തട്ടിപ്പുകള്‍ സജീമായ പശ്ചാത്തലത്തിലാണ് ട്രായ് ഇത്തരമൊരു നീക്കം നടത്തുന്നത്.

നിലവില്‍ നഷ്ടപ്പെട്ട മൊബൈലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ആകെയുള്ള വഴി സേവനദാതാക്കളുടെ സഹായത്തോടെ സിം ബ്ലോക്ക് ചെയ്യുകയാണ്. ഇതിനു പ്രധാനകാരണം മൊബൈല്‍ ട്രാക്കിങ് സംവിധാനത്തിന്റെ അഭാവമാണ്. ഏത് ടവറിനടിയിലാണ് മൊബൈല്‍ ഇപ്പോഴുള്ളതെന്ന് പറയാന്‍ കമ്പനികള്‍ക്കു സാധിക്കും. പക്ഷേ, അത് സിം കാര്‍ഡിലെ സഹായത്തോടുകൂടിയാണ്.

വ്യാജ ഐഎംഇഐ നമ്പറുകള്‍ ഇല്ലാതാക്കിയാല്‍ മൊബൈല്‍ എവിടെയാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. മൊബൈലില്‍ മറ്റൊരു സിം ഇടാന്‍ ശ്രമിച്ചാല്‍ അതു വര്‍ക്കു ചെയ്യാനുള്ള സാധ്യത കുറവാണ്. കാരണം പരാതി നല്‍കുന്നതോടെ കാണാതായ മൊബൈലിന്റെ ഐഎംഇഐ കോഡുള്ള ഫോണിലൂടെയുള്ള സര്‍വീസുകള്‍ സേവനദാതാക്കള്‍ റദ്ദാക്കിയിട്ടുണ്ടാവും. വ്യാജ ഐഎംഇഐ നമ്പറുണ്ടാക്കുകയാണെങ്കില്‍ അത് ഒരു സേവനദാതാവും സ്വീകരിക്കുകയുമില്ല.

English summary
The Telecom Regulatory Authority of India (Trai) is likely to come out with the final recommendations on blocking lost and stolen mobile phones by December to put an end to the misuse of stored data and personal information.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X